മകളുടെ പ്രണയബന്ധം ചോദ്യംചെയ്‌ത പിതാവിന്റെ മരണം , മരിച്ചതു ക്രൂരമര്‍ദനമേറ്റെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

മകളുടെ പ്രണയബന്ധം ചോദ്യംചെയ്‌ത പിതാവിന്റെ മരണം , മരിച്ചതു ക്രൂരമര്‍ദനമേറ്റെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

പത്തനംതിട്ട: മകളുടെ കാമുകന്റെ അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവി(49)ന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരാണു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌. പ്രാഥമിക റിപ്പോര്‍ട്ട്‌ പോലീസിനു കൈമാറി.
കഴുത്തിലേറ്റ അടിയുടെ ഫലമായി നെഞ്ചിലുണ്ടായ നീര്‍ക്കെട്ടാണ്‌ മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്‌. കഴുത്തിനു കുത്തിപ്പിടിച്ച പാടുണ്ട്‌. വയറിനു ചവിട്ടേറ്റതിന്റെ പാടുകളുണ്ട്‌. സജീവിന്റെ സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ വീട്ടുവളപ്പില്‍ നടത്തും.
വ്യാഴാഴ്‌ച പുലര്‍ച്ചെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണു സജീവ്‌ മരിച്ചത്‌. മകളുടെ കാമുകനായ മനുവും മറ്റു രണ്ടു പേരുമാണ്‌ തന്നെ മര്‍ദിച്ചതെന്നു സജീവ്‌ ഇലവുംതിട്ട പോലീസിനു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പ്രതികള്‍ ഒളിവിലാണ്‌. മൊഴി ലഭിച്ചിട്ടും പോലീസ്‌ അനാസ്‌ഥ കാട്ടിയതിനാലാണ്‌ ഇവര്‍ക്ക്‌ ഒളിവില്‍ പോകാന്‍ അവസരമൊരുങ്ങിയതെന്ന്‌ ആക്ഷേമപമുണ്ട്‌.
അമിതമായി മദ്യപിച്ച്‌ കുറിയാനിപ്പള്ളിയിലെ ഭാര്യാവീട്ടിലെത്തിയ സജീവിന്‌ പടിക്കെട്ടില്‍നിന്നു വീണാണു പരുക്കേറ്റതെന്നാണു പോലീസ്‌ പറഞ്ഞത്‌. ഇലന്തൂരിലെ വീട്ടിലെത്തി കുഴഞ്ഞുവീണപ്പോഴാണ്‌ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. മദ്യപിച്ച്‌ വീണു പരുക്കേറ്റെന്നായിരുന്നു അവിടെ എഴുതിനല്‍കിയത്‌. എന്നാല്‍, മനുവും മറ്റു രണ്ടു പേരും ചേര്‍ന്ന്‌ തന്നെ ക്രൂരമായി മര്‍ദിച്ചെന്നു പോലീസിനു മൊഴി നല്‍കി. എന്നാലിതു മരണമൊഴിയായി കണക്കിലെടുത്ത്‌ ശക്‌തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനോ പ്രതികളെ കസ്‌റ്റഡിയിലെടുക്കാനോ പോലീസ്‌ തയാറായില്ല. സി.പി.എം പ്രാദേശിക നേതാവിന്റെ ഇടപെടലാണു കാരണമെന്ന്‌ ആക്ഷേപമുണ്ട്‌.
മകളുടെ പ്രണയവിവരമറിഞ്ഞ്‌ വിദേശത്തുനിന്നെത്തിയ സജീവിനെ ഭാര്യാവീട്ടില്‍ വച്ച്‌ മനുവും സംഘവും കഴിഞ്ഞ 27 നാണു മര്‍ദിച്ചത്‌. നട്ടെല്ലിനും കഴുത്തിനും മാരക പരുക്കേറ്റ സജീവിനെ വൈക്കത്തെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.



from mangalam.com https://ift.tt/2GKocTa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages