ഓണക്കാലത്ത് മലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍; മൃതദേഹത്തിന്റെ തൂക്കം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്ന രീതി കഴിഞ്ഞ രണ്ടരമാസമായി സംഭവിച്ചിട്ടില്ല; വിമുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 18, 2019

ഓണക്കാലത്ത് മലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍; മൃതദേഹത്തിന്റെ തൂക്കം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്ന രീതി കഴിഞ്ഞ രണ്ടരമാസമായി സംഭവിച്ചിട്ടില്ല; വിമുരളീധരന്‍

കൊച്ചി: ഓണക്കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഓണക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ കേന്ദ്രവ്യോമയാന മന്ത്രി അറിയിച്ചതായി വി. മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. പ്രവാസി ലീഗല്‍ സെല്‍ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്പുറമെ, ഉത്സവ അവധി കാലങ്ങളില്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തി ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വ്യോമയാനമന്ത്രി കേരളത്തിലെ എംപി മാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഗള്‍ഫ് വഴിയല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയതായി വി. മുരളീധരന്‍ പറഞ്ഞു.

പ്രവാസി മലയാളികളുടെ ഏറ്റവും പ്രധാന ആവശ്യങ്ങളില്‍ ഒന്നായ മരിച്ചവരുടെ തൂക്കം നോക്കി നിരക്ക് ഈടാക്കുന്ന രീതി കഴിഞ്ഞ രണ്ടരമാസമായി സംഭവിച്ചിട്ടില്ല. പ്രവാസികള്‍ക്കായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുന്‍പ് നയതന്ത്രത്തില്‍ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നല്‍കുന്നുവെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട് ചില പ്രവാസി തടവുകാര്‍ ഈ സൗകര്യം വേണ്ടെന്നു വയ്ക്കുന്നു.

റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയിലാണ് എമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കുന്നത്. വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ വിവരാവകാശ കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. വിവരാവകാശ നിയമത്തില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/33GkgwF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages