മാരാരിക്കുളം: സമീപഭാവിയിൽ സി.പി.ഐ.യും സി.പി.എമ്മും ഒന്നാകേണ്ടിവരുമെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. പി.കൃഷ്ണപിള്ളയുടെ 71-ാം ചരമവാർഷികദിനത്തിൽ കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നോ നാളെയോ രണ്ട് പാർട്ടികളും ഒന്നാകുമെന്ന് കരുതേണ്ട. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന പ്രവർത്തനങ്ങളാണ് രണ്ടുപാർട്ടിയുടെയും പ്രവർത്തകർ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടികൾ മറ്റേത് കാലഘട്ടത്തേക്കാളും യോജിച്ചുപ്രവർത്തിക്കേണ്ട സമയമാണിതെന്ന് അവർ പറഞ്ഞു. സി.പി.എം.നേതാക്കളായ ആർ.നാസർ, ജി.വേണുഗോപാൽ, എസ്.രാധാകൃഷ്ണൻ, സി.പി.ഐ.നേതാക്കളായ ടി.പുരുഷോത്തമൻ, ടി.ജെ.ആഞ്ചലോസ്, ജി.കൃഷ്ണപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. content highlights:cpi and cpm have to merge in near future says binoy viswam
from mathrubhumi.latestnews.rssfeed https://ift.tt/2KIwygF
via
IFTTT
No comments:
Post a Comment