മലപ്പുറം: മണ്ണുമാന്തിയുടെ യന്ത്രെക്കെ പുതഞ്ഞത് ഉരുള്‍ ഉഴുതുമറിച്ച മണ്ണിന്റെ പശിമയില്‍ അല്ല, ചീഞ്ഞളിഞ്ഞു തുടങ്ങിയ മനുഷ്യദേഹത്തിലാണെന്ന് അറിഞ്ഞനിമിഷമുള്ള ഞെട്ടല്‍, അതോര്‍ക്കാന്‍ തന്നെ മനക്കരുത്ത് പോരാ ഡ്രൈവിങ് സീറ്റിലിരുന്ന ഉണ്ണിക്ക്.
യന്ത്രെക്കെയില്‍ തടഞ്ഞത് ഛിന്നഭിന്നമായ മൃതദേഹമാണെന്നു കണ്ടപ്പോള്‍ കണ്ണില്‍ ബാക്കിയുണ്ടായിരുന്നത് ഇരുട്ടുമാത്രമായിരുന്നു. മരവിച്ച്, അഞ്ചുമിനിട്ട് അതേഇരുപ്പ് ഇരുന്നു. മുഖം കഴുകി വെള്ളം കുടിച്ച് എല്ലാം സാധാരണമെന്നു വിശ്വസിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല, പിന്നെ ഇറങ്ങി ഒറ്റയോട്ടമായിരുന്നു.
കവളപ്പാറയിലെ ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ തിരയാന്‍ എത്തിച്ച മണ്ണുമാന്ത്രിയന്ത്രം കൈകാര്യം ചെയ്ത ഉണ്ണി എന്ന സോമന്റെ (30) അനുഭവമാണിത്. ഉണ്ണി മാത്രമല്ല, മണ്ണുമാന്തിയന്ത്രങ്ങള്‍ െകെകാര്യം ചെയ്യാന്‍ ദുരന്തഭൂമിയിലേക്ക് വന്നവര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത് ഇതേ അസ്വസ്ഥതയാണ്.
ദുരന്തത്തെത്തുടര്‍ന്ന് കവളപ്പാറയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ആദ്യമായി തെരച്ചില്‍ നടത്തിയതും മൃതദേഹം കണ്ടെത്തിയതും ഉണ്ണിയാണ്. രണ്ടുദിവസം കവളപ്പാറയില്‍ പരിശോധനക്കു സജീവമായുണ്ടായിരുന്ന ഉണ്ണി ഇപ്പോള്‍ വീട്ടിലാണ്. തനിക്ക് ഇങ്ങിനെയുള്ള മൃതദേഹങ്ങള്‍ കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉണ്ണി 'പറയുന്നു.
കവളപ്പറയ്ക്കടുത്തുള്ള ഉപ്പട ചെമ്പക്കൊല്ലി സ്വദേശിയാണ് ഉണ്ണിയ്ക്ക് ദുരന്തസ്ഥലത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. പക്ഷേ മണ്ണുമാന്തിയന്ത്രവുമായി തെരച്ചിലിനെത്തിയപ്പോള്‍ ഇത്രയധികം പേരുടെ മൃതദേഹം കണ്ടെത്തേണ്ടിവരുമെന്ന് ചിന്തിച്ചിട്ടുപോലുമില്ലെന്ന് ഉണ്ണി പറയുന്നു. ഉണ്ണി ഇറങ്ങിയോടിയതോടെ ജെ.സി.ബി ഉടമയായ െഷെനേജാണ് പിന്നീട് ഡ്രൈവര്‍ സീറ്റിലിരുന്നത്. ചുങ്കത്തറ സ്വദേശി ശ്യാമും, എടവണ്ണ സ്വദേശി ഷാജഹാനും സമാനഅനുഭവമാണ് പങ്കുവയ്ക്കുന്നത്.
മൂന്നുമൃതദേഹം വീതമാണ് ശ്യാമും ഷാജഹാനും മണ്ണുമാന്തി ഉപയോഗിച്ച് പുറത്തെടുത്തത്. തങ്ങള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം പറയാന്‍ പോലുമാകുന്നില്ലെന്നും ഉറങ്ങാന്‍ പോലുമാവാത്ത മാനസികാവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
from mangalam.com https://ift.tt/2TGJMxn
via IFTTT
No comments:
Post a Comment