മാന്യത വേണം, ഇല്ലേല്‍ ജനം അകറ്റുമെന്ന് നേതാക്കളോട് സിപിഎം ; എല്‍ദോ ഏബ്രഹാമിനെ മര്‍ദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 18, 2019

മാന്യത വേണം, ഇല്ലേല്‍ ജനം അകറ്റുമെന്ന് നേതാക്കളോട് സിപിഎം ; എല്‍ദോ ഏബ്രഹാമിനെ മര്‍ദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജനങ്ങളോടുള്ള പെരുമാറ്റവും െശെലിയും മാറ്റിയില്ലെങ്കില്‍ ജനം അകലുമെന്ന് നേതാക്കള്‍ക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍വാദ നടപടികള്‍ക്കായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ കരടുചര്‍ച്ചയിലാണ് സ്വയം വിമര്‍ശനം.

ജനങ്ങളോടുള്ള നേതാക്കളുടെ പെരുമാറ്റത്തില്‍ മാന്യത വേണം. ജനങ്ങളോടു ചേര്‍ന്നുള്ള പ്രവര്‍ത്തനമാണു വേണ്ടത്. ഇതിനായി െശെലി മാറ്റിയേ തീരു. ജനത്തിനൊപ്പം നിന്നു പ്രവര്‍ത്തിച്ചാലേ അവര്‍ ഒപ്പമുണ്ടാകൂ. കൊല്‍ക്കത്ത പാര്‍ട്ടി പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളാഘടകത്തിനു വീഴ്ച്ച പറ്റി. യുവജന സംഘടനകളെ സജീവമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റപ്പെടുത്തലും കരട് ചര്‍ച്ചയിലുയര്‍ന്നു.

തെറ്റുതിരുത്തല്‍ നടപടികളില്‍ രണ്ടു ദിവസം കൂടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടക്കും. അതിനുശേഷം മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇതു റിപ്പോര്‍ട്ട് ചെയ്യും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, വീഴ്ചകള്‍ക്കുള്ള തിരുത്തല്‍ നിര്‍ദേശങ്ങള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാകമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍, ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്മകളും വിലയിരുത്ത യോഗം നടപ്പിലാക്കേണ്ട കാര്യങ്ങളുടെ കര്‍മപദ്ധതിയും തയാറാക്കും.

സി.പി.ഐയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി. ഓഫീസിലേക്കു നടത്തിയ പ്രകടനത്തിനിടെ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു പോലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്.ഐ. വിപിന്‍ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.

എല്‍ദോയെ വിപിന്‍ദാസ് പിന്നില്‍നിന്നു മര്‍ദിക്കുന്ന ചിത്രമടക്കമുള്ള തെളിവുകള്‍ സി.പി.ഐ. നേതാക്കള്‍ ഹാജരാക്കിയിരുന്നു. വിപിന്‍ദാസിനു നോട്ടക്കുറവുണ്ടായെന്നും എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതു വീഴ്ചയാണെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. ലാത്തിച്ചാര്‍ജിനു ഡി.ജി.പിയുടെ അനുമതി നേടിയിരുന്നില്ല. പോലീസിനു വീഴ്ച പറ്റിയില്ലെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍, സി.പി.ഐ. എല്‍.എല്‍.എയ്ക്കു പോലീസിന്റെ മര്‍ദനമേറ്റതു വലിയ വിവാദമായിരുന്നു. എം.എല്‍.എയുടെ പരുക്കും തര്‍ക്കവിഷയമായി. അദ്ദേഹത്തിനു പരുക്കില്ലെന്ന ചില സി.പി.എം, നേതാക്കളുടെ നിലപാട് വിവാദം വിളിച്ചുവരുത്തി.



from mangalam.com https://ift.tt/2YVQ2Hk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages