സുഷമ സ്വരാജിന് വിട; മൂന്നുമണി വരെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം, സംസ്‌കാരം വൈകിട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 6, 2019

സുഷമ സ്വരാജിന് വിട; മൂന്നുമണി വരെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം, സംസ്‌കാരം വൈകിട്ട്

ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് നടക്കും. എയിംസിൽനിന്ന് പുലർച്ചെയോടെ ഭൗതികശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ ഡൽഹിയിലെ വസതിയിൽ ആദരാഞ്ജലി അർപ്പിക്കാനെത്തി. ബുധനാഴ്ച ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദർശനത്തിനുവെയ്ക്കും. ശേഷം ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്തും പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുമണി വരെയാണ് ബി.ജെ.പി. ആസ്ഥാനത്തെ പൊതുദർശനം. ഇതിനുശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തിൽ സംസ്കരിക്കും. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് സുഷമ സ്വരാജിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 11.15-ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിർമലാ സീതാരാമൻ, എസ്. ജയശങ്കർ, രവിശങ്കർ പ്രസാദ്, ഹർഷവർധൻ, പ്രകാശ് ജാവേദ്ക്കർ, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. Content Highlights:sushma swaraj demise; funeral will be held on wednesday afternoon


from mathrubhumi.latestnews.rssfeed https://ift.tt/2MJORU3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages