തിളക്കമാര്‍ന്ന അധ്യായം അവസാനിച്ചു- സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 6, 2019

തിളക്കമാര്‍ന്ന അധ്യായം അവസാനിച്ചു- സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ ഇന്ത്യ കടുത്ത വേദന അനുഭവിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളക്കമാർന്ന അധ്യായം അവസാനിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ജമ്മു കശ്മീർ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അനുമോദിച്ചുകൊണ്ടുള്ള അവരുടെ അവസാന ട്വീറ്റിനെക്കുറിച്ചും മോദി അനുസ്മരിച്ചു. പാവപ്പെട്ടവരുടെയ ജീവിതം കൈപിടിച്ചുയർത്തുന്നതിനും പൊതുജനങ്ങളെ സേവിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതയായ നേതാവിന്റെ വേർപാടിൽ കേഴുകയാണ് ഇന്ത്യ. കോടിക്കണക്കിനായ ജനങ്ങൾക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ്- മോദി ട്വീറ്റ് ചെയ്തു. മന്ത്രി എന്ന നിലയിൽ എല്ലാ വകുപ്പുകളും ഉന്നത നിലവാരത്തോടെ കൈകാര്യം ചെയ്യാൻ സുഷമാ സ്വരാജിന് സാധിച്ചു. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് അവർ വഹിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള, പ്രയാസങ്ങൾ അനുഭവിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി അവർ നടത്തിയ അനുകമ്പ നിറഞ്ഞ പ്രവർത്തനങ്ങൾ നാം കണ്ടിട്ടുണ്ട്- മോദി ട്വീറ്റിൽ അനുസ്മരിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ അവർ അംഗീകരിക്കപ്പെടുകയും ദരിക്കപ്പെടുകയും ചെയ്തു. ബിജെപിയുടെ ആശയങ്ങളിലും താൽപര്യങ്ങളിലും ഒരിക്കലും അവർ വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറായില്ല. മാത്രമല്ല, അതിന്റെ അവളർച്ചയിൽ വലിയ സംഭാവന നൽകുകയും ചെയ്തു. ഒരേസമയം മികച്ച പ്രഭാഷകയും കഴിവുറ്റ പാർലമെന്റേറിയനുമായിരുന്നു അവരെന്നും പ്രധാനമന്ത്രി പറഞ്ഞു. Content Highlights:India Grieves Demise Of A Remarkable Leader, PM Narendra Modi On Sushma Swaraj


from mathrubhumi.latestnews.rssfeed https://ift.tt/2YLMeHU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages