കോഴിക്കോട്: ആർത്തലച്ചുപെയ്ത മഴ വീടുകളെ മുക്കിയപ്പോൾ ആശങ്കയിലായത് വിദ്യാർഥികളാണ്. പരീക്ഷ വരുന്നു, പുസ്തകങ്ങളെല്ലാം കുതിർന്നുപോയി. പ്രളയം ബാധിച്ചപ്രദേശങ്ങളിൽ സ്കൂൾകിറ്റുകൾക്ക് കാത്തിരിക്കുന്നത് ആയിരക്കണക്കിന് കുട്ടികളാണ്. പാഠപുസ്തകങ്ങളെത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കുന്നുണ്ട്. എന്നാൽ, ബാഗുനിറയാൻ നോട്ടുബുക്കുകളും പേനയും പെൻസിലും ബോക്സുകളും ഭക്ഷണപ്പാത്രവും റെയിൻകോട്ടുമെല്ലാം വേണം. മഴവിതച്ച ഭീതിയുടെ നിഴലിൽനിന്ന് സ്കൂളിലേക്കിറങ്ങുന്ന കുഞ്ഞുങ്ങളെ വെറും ൈകയുമായി പറഞ്ഞുവിടാനാകില്ല. അവർക്ക് പഠനോപകരണങ്ങൾ ലഭിച്ചേ മതിയാകൂ. അതിനായി സുമനസ്സുകൾക്ക് 'മാതൃഭൂമി'ക്കൊപ്പം ചേരാം. മാതൃഭൂമി 'കേരളത്തിനൊരു കൈത്താങ്ങ്' വിദ്യാർഥികൾക്കും കൈത്താങ്ങൊരുക്കുകയാണ്. വ്യക്തികളിൽനിന്നും കൂട്ടായ്മകളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും ലഭിക്കുന്ന പഠനോപകരണങ്ങൾ പ്രളയം ബാധിച്ചയിടങ്ങളിലെ വിദ്യാർഥികൾക്ക് മാതൃഭൂമി എത്തിക്കും. മാതൃഭൂമിയുടെ എല്ലാ ഓഫീസിലും ഓഗസ്റ്റ് 15 മുതൽ വിദ്യാർഥികൾക്കുള്ള സഹായവസ്തുക്കൾ സ്വീകരിച്ചുതുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9656156000 Content Highlights:Mathrubhumi Keralathinoru Kaithangu for students
from mathrubhumi.latestnews.rssfeed https://ift.tt/302C3M9
via
IFTTT
No comments:
Post a Comment