തീവണ്ടി ഗതാഗതം ഇന്നും ഭാഗികമായി മുടങ്ങും; മംഗളൂരുവിനും കോഴിക്കോടിനും ഇടയില്‍ പ്രത്യേക സര്‍വീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 10, 2019

തീവണ്ടി ഗതാഗതം ഇന്നും ഭാഗികമായി മുടങ്ങും; മംഗളൂരുവിനും കോഴിക്കോടിനും ഇടയില്‍ പ്രത്യേക സര്‍വീസ്

ചെന്നൈ/തിരുവന്തപുരം: മഴയെത്തുടർന്ന് കേരളത്തിൽ മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ പൂർണമായും നാലുസർവീസുകൾ ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരം-ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ്(12512), ആലപ്പുഴ-ധൻബാദ് ബൊക്കാറോ എക്സ്പ്രസ്(13352), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരം-ചെന്നൈ എഗ്മൂർ എക്സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗർ തിരുവനന്തപുരത്തിനുപകരം ഈറോഡ് നിന്നായിരിക്കും പുറപ്പെടുക. ബൊക്കാറോ എക്സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോയമ്പത്തൂരിൽനിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനുപകരം ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും. എഗ്മൂർ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയിൽനിന്നാകും പുറപ്പെടുക. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു. ഷൊർണൂർ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീർഘദൂര സർവീസുകൾ പുനരാരംഭിക്കാനാകൂ. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തലാക്കിയിട്ടുണ്ട്. ഷൊർണൂർ-നിലമ്പൂർ ലൈനിലെ എല്ലാ പാസഞ്ചറുകളും ശനിയാഴ്ച സർവീസ് നടത്തി. ചില തീവണ്ടികൾ വൈകിയാണ് ഓടിയത്. വെള്ളിയാഴ്ച രാത്രി ഓടാനാകാതെ നിലമ്പൂരിൽ നിർത്തിയിട്ടിരുന്ന രാജ്യറാണി എക്സ്പ്രസ്സ് ശനിയാഴ്ച രാത്രി യാത്ര തുടർന്നു. ഞായറാഴ്ച റദ്ദാക്കിയവ തിരുവനന്തപുരം-ചെന്നൈ എ.സി. എക്സ്പ്രസ് (22208), എറണാകുളം-ചെന്നൈ സ്പെഷ്യൽ (06038), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്(12697), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (16305), അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് (12484), മംഗലാപുരം-നാഗർകോവിൽ പരശുറാം(16649), മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605), കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് (16308), കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ(56650), കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ(56651), കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ (56664), ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ(56604), പാലക്കാട്-എറണാകുളം മെമു(66611), പാലക്കാട്-നിലമ്പൂർ പാസഞ്ചർ(56611), പാലക്കാട്-തിരുനെൽവേലി എക്സ്പ്രസ്(16792), കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ(56600), കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525), കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്(12202), കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസ് (19261), തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ്(16346), ഗുരുവായൂർ - പുനലൂർ പാസഞ്ചർ (56365/56366 - തിങ്കളാഴ്ചയും റദ്ദാക്കി), എറണാകുളം - കായംകുളം പാസഞ്ചർ (56387/56388). 22607 എറണാകുളം-ബനസ് വാഡി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22608 ബനസ് വാഡി-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(തിങ്കളാഴ്ചയും റദ്ദാക്കി), ചൊവ്വാഴ്ചയിലെ ശ്രീഗംഗാനഗർ-കൊച്ചുവേളി പ്രതിവാര തീവണ്ടിയും റദ്ദാക്കി. 12978 അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ്, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, 16335 ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് എന്നിവ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. 12515 തിരുവനന്തപുരം-സിൽച്ചാർ എക്സ്പ്രസ് നാഗർകോവിൽ വഴി തിരിച്ചുവിട്ടു. മംഗളൂരു-കോഴിക്കോട് പാതയിൽ ഏർപ്പെടുത്തിയ പ്രത്യേക സർവീസുകൾ: യാത്രക്കാർക്കായി ഏർപ്പെടുത്തിയ പ്രത്യേകതീവണ്ടികൾ ഞായറാഴ്ച പുലർച്ചെ 4.20-നും 5.45-നും 6.15-നും മംഗളൂരു ജംങ്ഷനിൽനിന്ന് പുറപ്പെടും. കണ്ണൂർ വരെയാണ് ഈ തീവണ്ടികൾ സർവീസ് നടത്തുക. മംഗളൂരു സെൻട്രലിൽനിന്ന് ഞായറാഴ്ച രാവിലെ 5.20-നും 7.40-നും കോഴിക്കോട് വരെ പാസഞ്ചർതീവണ്ടികൾസർവീസ് നടത്തും. Content Highlights:train service in kerala will be disrupt on sunday, 20 more trains cancelled, special train service between mangalore and kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2MVjUME
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages