നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സോണിയ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ, തീരുമാനം വൈകിയതില്‍ രാഹുല്‍ ക്ഷുഭിതനായി യോഗത്തില്‍ നിന്നും ഇറങ്ങിപ്പായി​? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 10, 2019

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സോണിയ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ, തീരുമാനം വൈകിയതില്‍ രാഹുല്‍ ക്ഷുഭിതനായി യോഗത്തില്‍ നിന്നും ഇറങ്ങിപ്പായി​?

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ഗാന്ധി ആറിയിച്ചതോടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും നറുക്ക് വീണത്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് ഈ തീരുമാനം. ഒടുവില്‍ രാഹുലിന്റെ രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചു.

പ്രവര്‍ത്തക സമിതിയിലെ പൊതുവികാരം തള്ളിയാണ് രാഹുല്‍ രാജി നിലപാട് ആവര്‍ത്തിച്ചത്. തുടര്‍ന്ന് അഞ്ച് മേഖലകള്‍ തിരിച്ച് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ വിശാല ചര്‍ച്ചയില്‍ നിന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിട്ടുനിന്നു. ചര്‍ച്ചകളുടെ ഭാഗമാകാന്‍ നെഹ്രു കുടുംബത്തില്‍ നിന്നും ആകെ പങ്കെടുത്തത് ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി മാത്രമായിരുന്നു.

അതേസമയം അധ്യക്ഷനെ കണ്ടെത്താന്‍ വൈകിയതോടെ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ച് ക്ഷുഭിതനായി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായും വിവരങ്ങളുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

അതേസമയം സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വളരെയേറെ ആഹ്‌ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുടെ പേരുവന്നതോടെ പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്‌റു കുടുംബത്തിന്റെ ത്യാഗത്തിന് വലിയ വിലയുണ്ട്. സോണിയ ഗാന്ധി പ്രസിഡന്റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.



from mangalam.com https://ift.tt/33qVmkq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages