തിരുവനന്തപുരം: ഇത്തവണ ഓഗസ്റ്റ് എട്ടുമുതൽ പത്തുവരെയുള്ള മൂന്നുദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ദീർഘകാല ശരാശരിയിൽനിന്ന് പത്തിരട്ടിവരെ കൂടുതൽ മഴ. മഹാപ്രളയമുണ്ടായ കഴിഞ്ഞ ഓഗസ്റ്റിൽ ഇതേദിവസങ്ങളിൽ പെയ്തതിനെക്കാൾ പലമടങ്ങാണിത്. അന്ന് ഈ മൂന്നുദിവസങ്ങളിൽ നാലിരട്ടിവരെയാണ് അധികമായി പെയ്തത്. ഇത്തവണ വേനൽമഴ കുറവായിരുന്നു. ജൂൺ, ജൂലായ് മാസങ്ങളിലും മഴ കുറഞ്ഞത് പലേടത്തും വരൾച്ചയ്ക്കും കാരണമായി. എന്നിട്ടും പ്രളയദുരന്തത്തിന്റെ തീവ്രത കൂടാൻ കാരണം അഭൂതപൂർവമായ ഈ മഴയാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് രാവിലെവരെയുള്ള 24 മണിക്കൂറിലാണ് കൂടുതൽ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റർ. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാൾ 998 ശതമാനം അധികം. ഈ മാസം എട്ടിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴ പെയ്തു. 2018 ഓഗസ്റ്റിൽ ഇതേദിവസങ്ങളിൽ കേരളത്തിൽ പ്രളയമുണ്ടായിരുന്നു. എന്നാൽ സാധാരണതോതിൽനിന്ന് ഏകദേശം നാലിരട്ടിവരെ മാത്രം അധികം മഴയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 ശതമാനം അധികമഴയാണ് പെയ്തത്. ദിവസങ്ങളോളം നീണ്ട പേമാരിയായിട്ടും ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് ഈ സീസണിൽ പെയ്യേണ്ട മഴയിൽ എട്ടുശതമാനം കുറവുണ്ട്. എന്നാൽ 19 ശതമാനംവരെ കുറഞ്ഞാലും സാധാരണതോത് (നോർമൽ) ആയാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് ആദ്യത്തിൽ 30 ശതമാനത്തോളം കുറവായിരുന്നു. ഏതാനും ദിവസങ്ങൾകൊണ്ടാണ് ഇത് സാധാരണ തോതിലെത്തിയത്. ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ ഏതാനും ദിവസത്തേക്കായി ചുരുങ്ങുകയും വലിയ നാശത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണിത്. കഴിഞ്ഞവർഷവും ഇതായിരുന്നു സ്ഥിതി. എന്നാൽ ഇതൊരു പ്രവണതായായി സ്ഥിരീകരിക്കണമെങ്കിൽ നീണ്ട വർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. 2018 ഓഗസ്റ്റ് തീയതി പെയ്യേണ്ടത് പെയ്തത് വർധന 8 14.2 മി.മീ 58.3 310% 9 13.9 മി.മീ 66.6 379% 10 14.4 മി.മീ 36.2 152% 2019 ഓഗസ്റ്റ് 8 14.7 മി.മീ 70.3 378% 9 14.4 മി.മീ 158 998% 10 15.7 മി.മീ 100.2 538% Content Highlights:Heavy Rain in kerala
from mathrubhumi.latestnews.rssfeed https://ift.tt/2M91PLz
via
IFTTT
No comments:
Post a Comment