കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ രീതിയിൽ തുടർന്നാൽ ഭാവിയിലും കേരളത്തിൽ അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യത. ഇതിനു പ്രധാനകാരണം ആഗോള താപനം ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ബ്രിട്ടനിലെ റെഡിങ് സർവകലാശാലയിൽ ഗവേഷകയായ ഡോ. ആരതി മേനോൻ പറയുന്നു. വിവിധ കാലാവസ്ഥാ മാതൃകകളിൽ ആഗോള താപനം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നു ലഭിച്ച പ്രാഥമിക നിഗമനമാണിത്. ബ്രിട്ടീഷുകാരനായ കിരേൻ ഹണ്ടുമായി ചേർന്ന് 2018-ൽ കേരളത്തിലുണ്ടാ പ്രളയം സംബന്ധിച്ചുള്ള ഗവേഷണത്തിലാണിപ്പോൾ ആരതി. ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തിൽ 20 വർഷത്തിനുശേഷമുള്ള ആഗോളതാപനം ഉൾച്ചേർത്ത് പരീക്ഷണം നടത്തിയിരുന്നു. അതിതീവ്ര മഴയുണ്ടാകുമെന്നാണ് ലഭിച്ച ഫലം. കൂടുതൽ വർഷങ്ങളിലെ ന്യൂനമർദങ്ങളെയും അതിനോടനുബന്ധിച്ച തീവ്രമഴയെയും നിരീക്ഷിച്ചാലേ ആഗോള താപനമാണു പ്രളയത്തിന്റെ പ്രധാന കാരണമെന്ന് ഉറപ്പിക്കാനാകൂ എന്ന് ആരതി പറഞ്ഞു. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന തീവ്ര ന്യൂനമർദം തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലുള്ള നീരാവി പശ്ചിമഘട്ടത്തിലെത്തും. ഇതാണ് പശ്ചിമഘട്ടത്തിനു തൊട്ടു പടിഞ്ഞാറ്് തീവ്രമഴ പെയ്യാൻ കാരണം. ഇപ്പോഴുള്ള ന്യൂനമർദം ഗുജറാത്ത്, രാജസ്ഥാൻ തീരത്തെത്തിക്കഴിഞ്ഞതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും. എന്നാൽ, ഒരു ന്യൂനമർദംകൂടി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി മഴ ശക്തമാകുന്നതും വടക്കൻ കേരളത്തിലാവും. മൂന്നുനാലു മാസങ്ങൾകൊണ്ട് പെയ്യേണ്ട മഴ കുറഞ്ഞ ദിവസങ്ങളിൽ പെയ്യുന്നതാണ് മിന്നൽ പ്രളയത്തിന് കാരണം. ഇക്കൊല്ലം ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഇന്ത്യൻ മൺസൂണിനെ പറ്റിയുള്ള തന്റെ ഗവേഷണത്തെപ്പറ്റി 2017 മാർച്ചിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ. ആരതി മേനോൻ. ബ്രിട്ടനും ഇന്ത്യയും ചേർന്ന് നടത്തുന്ന മൺസൂൺ ഗവേഷണ പദ്ധതിയിലെ ഗവേഷകയാണ് എറണാകുളം കളമശ്ശേരിക്കാരിയായ ആരതി. Content Highlights:Next years also will face same situation
from mathrubhumi.latestnews.rssfeed https://ift.tt/2KI3lkv
via
IFTTT
No comments:
Post a Comment