കൊച്ചി: മുംബൈക്കാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡാരന്‍ കാല്‍ഡെയ്‌റ കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ഐ-ലീഗ് ഫ്രാഞ്ചൈസിയായ മോഹന്‍ ബഗാന്‍ എസിയില്‍ നിന്നെത്തിയ 31 കാരനായ ഡാരന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയും.
മഹീന്ദ്ര യുണൈറ്റഡിലാണ് ഡാരന്‍ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നു സ്‌പാനിഷ് ലാ ലിഗാ ക്ലബ് വലന്‍സിയയുടെ അണ്ടര്‍ 18 കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തു. ബംഗളുരു എഫ്.സി കളിക്കാരനായ ഡാരന്‍ എയര്‍ ഇന്ത്യ എഫ്.സി., മുംബൈ എഫ്.സി., എ.ടി.കെ., ചെന്നൈ സിറ്റി എഫ്.സി. എന്നിവയ്‌ക്കായി കളിച്ചു.
ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കരിയറിലെ പുതിയ അധ്യായം കുറിക്കുകയാണെന്നു ഡാരന്‍ പറഞ്ഞു. ഈ സീസണില്‍ മഞ്ഞ ജഴ്‌സി ധരിക്കുന്നതില്‍ താന്‍ സന്തുഷ്‌ടനാണ്. ഒരു സമര്‍ഥനായ പരിശീലകനോടും പുതിയൊരു കൂട്ടം കളിക്കാരോടും ഒപ്പം വ്യക്‌തമായ ലക്ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബിന്റെ ഭാഗമാകാനുള്ള ഏറ്റവും മികച്ച സമയമാണിത്. ആരാധകരും നല്ല സീസണ്‍ അര്‍ഹിക്കുന്നു. അത് സാക്ഷാത്‌കരിക്കാന്‍ മികച്ച കളിയിലൂടെ തന്റെ പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡാരന്‍ കാല്‍ഡെയ്‌റ പറഞ്ഞു. മിഡ് ഫീല്‍ഡില്‍ ഉടനീളം കളിക്കാന്‍ കഴിയുന്ന വളരെ സ്‌ഥിരതയുള്ള കളിക്കാരനാണ് ഡാരന്‍ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഷട്ടോരി പറഞ്ഞു. ഒന്നിലധികം സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലെത്തിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും ടീമിന് ഒരു സ്വത്തായിരിക്കും.
from mangalam.com https://ift.tt/2TgbXTj
via IFTTT
No comments:
Post a Comment