തൃശൂര്‍ സീനിയര്‍ ഫുട്‌ബോള്‍ ജേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

തൃശൂര്‍ സീനിയര്‍ ഫുട്‌ബോള്‍ ജേതാക്കള്‍

കൊച്ചി: സംസ്‌ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം തൃശൂരിന്‌. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാഡമി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പ്‌ കോട്ടയത്തെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ തൃശൂര്‍ കിരീടം നേടിയത്‌. ഒന്നാം പകുതിയില്‍ ഇരുടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല.
65-ാം മിനുറ്റില്‍ ടൂര്‍ണമെന്റിലൂടനീളം മികച്ച ഫോമിലുള്ള റോഷന്‍ വി. ജിജി തൃശൂരിനായി ലീഡ്‌ നേടി. മിനുറ്റുകള്‍ക്കു ശേഷം ആന്റണി പൗലോസ്‌ ലീഡുയര്‍ത്തി.
പാലക്കാടിനെതിരേ നടന്ന സെമി ഫൈനലിലും റോഷന്‍ രണ്ടു ഗോളടിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ വിജയം. രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പാലക്കാടിനെ തോല്‍പ്പിച്ച്‌ ഇടുക്കി മൂന്നാം സ്‌ഥാനക്കാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഇടുക്കിയുടെ വിജയം. 29-ാം മിനുറ്റില്‍ ദീപക്‌ രാജാണ്‌ വിജയ ഗോളടിച്ചത്‌.



from mangalam.com https://ift.tt/33ixSxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages