അഖില കേരള ബാസ്‌കറ്റ്‌ മത്സരങ്ങള്‍ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

അഖില കേരള ബാസ്‌കറ്റ്‌ മത്സരങ്ങള്‍ തുടങ്ങി

കോട്ടയം: പ്രഥമ മക്‌വിയാന്‍ അഖില കേരള ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. മൗണ്ട്‌ കാര്‍മല്‍ വിദ്യാനികേതന്‍ ഫ്‌ളഡ്‌ലിറ്റ്‌ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ സ്‌റ്റേഡിയത്തിലാണു മത്സരങ്ങള്‍. ടൂര്‍ണമെന്റ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. നോക്കൗട്ട്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ആണ്‍,പെണ്‍ വിഭാഗങ്ങളിലായി 26 ടീമുകള്‍ പങ്കെടുക്കും.
ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ സെന്റ്‌ ജോസഫ്‌സ് എച്ച്‌.എസ്‌.എസ്‌. പുളിങ്കുന്ന്‌ (46-17) ജ്യോതി നികേതന്‍ ആലപ്പുഴയെയും ലൂര്‍ദ്‌സ് പബ്ലിക്‌ സ്‌കൂള്‍ കോട്ടയം (53-41) എക്‌സീര്‍ സ്‌കൂള്‍ കോട്ടയത്തെയും സെന്റ്‌ ആന്‍സ്‌ എച്ച്‌്.എസ്‌.എസ്‌. കുര്യനാട്‌ (48-41) സെന്റ്‌ തോമസ്‌ എച്ച്‌്.എസ്‌.എസ്‌. കോഴഞ്ചേരിയേയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ മൗണ്ട്‌ കാര്‍മല്‍ എച്ച്‌.എസ്‌.എസ്‌. കോട്ടയം (42-17) ജ്യോതിനികേതന്‍ ആലപ്പുഴയെയും ജി.വി.എച്ച്‌.എസ്‌.എസ്‌്. കണ്ണുര്‍ (39-10) മൗണ്ട്‌ കാര്‍മല്‍ ബി ടീമിനെയും തോല്‍പ്പിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ മൗണ്ട്‌ കാര്‍മല്‍ സെന്റ്‌ ആന്‍സ്‌ എച്ച്‌്.എസ്‌.എസ്‌. കുര്യനാടിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 19-9. ഡോണ്‍ ബോസ്‌കോ പുതുപ്പള്ളി എസ്‌.എഫ്‌.എസ്‌. ജൂനിയ കോളജ്‌ ഏറ്റുമാനൂരിനെയും തോല്‍പ്പിച്ചു. സ്‌കോര്‍: 20-6.



from mangalam.com https://ift.tt/2TdCpx0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages