കനത്തമഴ, മണ്ണിടിച്ചിൽ: തീവണ്ടിസർവീസ് താളംതെറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

കനത്തമഴ, മണ്ണിടിച്ചിൽ: തീവണ്ടിസർവീസ് താളംതെറ്റി

മംഗളൂരു: കനത്തമഴയിൽ മണ്ണിടിഞ്ഞുവീണ് ട്രാക്കിലുണ്ടായ തടസ്സങ്ങളാൽ മംഗളൂരുവിൽനിന്നുള്ള തീവണ്ടിഗതാഗതം താളംതെറ്റി. ഇതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ വിവിധ തീവണ്ടികൾ റദ്ദാക്കി. വ്യാഴാഴ്ച 12 മണിക്കൂർ വരെ വൈകിയാണ് പല തീവണ്ടികളും സർവീസ് നടത്തിയത്. വെള്ളി, ശനി ദിവസങ്ങളിൽ പുറപ്പെടേണ്ട ബെംഗളൂരു-കണ്ണൂർ/കാർവാർ എക്സ്പ്രസ് (16511/16513), കണ്ണൂർ/കാർവാർ-ബെംഗളൂരു എക്സ്പ്രസ് (16518/1624) എന്നിവ റദ്ദാക്കി. വെള്ളിയാഴ്ച പുറപ്പെടേണ്ട 12218 ചണ്ഡീഗഢ്-കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്പ്രസ്, 16586 മംഗളൂരു സെൻട്രൽ-യശ്വന്ത്പുർ എക്സ്പ്രസ്, 16515 യശ്വന്ത്പുർ-കാർവാർ എക്സ്പ്രസ്, ശനിയാഴ്ച പുറപ്പെടേണ്ട 16516 കാർവാർ-യശ്വന്ത്പുർ എക്സ്പ്രസ്, ഞായറാഴ്ച പുറപ്പെടേണ്ട 16575 യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. മുംബൈ റൂട്ടിൽ പാളത്തിൽ മണ്ണിടിഞ്ഞതും വെള്ളം കയറിയതുമാണ് സമ്പർക്കക്രാന്തി എക്സ്പ്രസ് റദ്ദാക്കാൻ കാരണം. മംഗളൂരു-ബെംഗളൂരു പാതയിൽ സുബ്രഹ്മണ്യക്കും സിരിബാഗിലുവിനും ഇടയിൽ പശ്ചിമഘട്ടമേഖലയിൽ ദിവസങ്ങൾക്കുമുമ്പ് മണ്ണിടിഞ്ഞു തടസ്സപ്പെട്ട ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അതിനിടെ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിയുന്നുമുണ്ട്. ഇതോടെയാണ് മംഗളൂരു-ബെംഗളൂരു റൂട്ടിൽ തീവണ്ടിസർവീസ് നിർത്തിവെച്ചത്. ചിറയിൻകീഴിനു സമീപം ബുധനാഴ്ച രാത്രി റെയിൽവേ വൈദ്യുതിലൈനിനു മുകളിൽ മരം പൊട്ടിവീണത് തീവണ്ടിഗതാഗതത്തെ ബാധിച്ചു. Content Highlights:train service was disordered


from mathrubhumi.latestnews.rssfeed https://ift.tt/33eHKZw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages