തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവര്‍ക്ക് കാണാനായത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവര്‍ക്ക് കാണാനായത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം

കണ്ണൂർ: കക്കാട് കോർജാൻ യു.പി.സ്കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ സ്ത്രീയുടെ മാസങ്ങൾ പഴക്കമുള്ള മൃതദേഹം. അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കോർജാൻ യു.പി.സ്കൂളിനു സമീപം പ്രഫുൽനിവാസിൽ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയിൽ കണ്ടത്. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഓടിട്ട വീട് വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്. വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടർന്ന് അവരും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങൾക്കുമുൻപേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ. പരേതനായ തിലകൻ സഹോദരനാണ്. Content Highlights:kannur- decomposed body of the woman inside the house


from mathrubhumi.latestnews.rssfeed https://ift.tt/33m9ewo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages