തിരുവനന്തപുരം: ഒരുമാസം പെയ്യേണ്ട മഴയാണ് കേരളത്തിൽ മൂന്നുദിവസംകൊണ്ട് പെയ്തതെന്ന് വിദഗ്ധർ. വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വൻദുരന്തങ്ങൾ സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂക് പറഞ്ഞു. വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴകാരണം ഭൂമിയിൽ വെള്ളമിറങ്ങി അതിനെ ജലബോംബുപോലെയാക്കി മാറ്റും. അതാണ് വൻദുരന്തങ്ങൾ ഉണ്ടാകുന്നതിന് കാരണം. ആലത്തൂർ -40, ഒറ്റപ്പാലം -33, വടകര, മണാർകാട് -30, വൈത്തിരി -29, അമ്പലവയൽ -26 സെന്റിമീറ്റർവീതം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. വൈത്തിരി, അമ്പലവയൽപോലുള്ള സ്ഥലങ്ങൾക്കടുത്ത ഉൾക്കാടുകളിൽ ഇതിൽക്കൂടുതൽ മഴപെയ്തിരിക്കാനും സാധ്യതയുണ്ട്. എന്നാൽ, കൃത്യമായ കണക്കുകൾ ഇല്ല. മുൻവർഷവും ഇതുപോലെ കനത്ത മഴപെയ്തിരുന്നു. എന്നാൽ, ഇപ്രാവശ്യം മേഖലകൾ മാറി. ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവർഷം മഴ കൂടുതലായിപെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴപെയ്തത്. 2018 ഓഗസ്റ്റ് എട്ടിനും ഇവിടങ്ങളിൽ മഴപെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മേഖലകളിൽ ഇപ്പോൾ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിൽ കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി മഴപെയ്തു. അതിനാലാണ് പലപ്രദേശങ്ങളും വെള്ളത്തിലായത്. Content Highlights:Heavy rain in kerala-flood 2019
from mathrubhumi.latestnews.rssfeed https://ift.tt/2TkMTL3
via
IFTTT
No comments:
Post a Comment