സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകൾകൂടി പൂട്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 17, 2019

സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകൾകൂടി പൂട്ടും

ആലപ്പുഴ: സംസ്ഥാനത്ത് അമ്പതോളം എസ്.ബി.ഐ. ശാഖകൾ അടുത്തമാസം പൂട്ടും. ഇതിൽ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനർവിന്യസിക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പരമാവധി ശാഖകൾ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക ഇല്ലാതായി. രണ്ടാംഘട്ടത്തിൽ ഇരുന്നൂറോളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ നിർത്തി. മൂന്നാംഘട്ടമായാണ് കൂടുതൽ ശാഖകൾ പൂട്ടാനുള്ള തീരുമാനം. ഇതിനായി ഇടപാടുകൾ കുറച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ബാങ്കുകൾ പൂട്ടുന്നതിനെതിരേ നാട്ടുകാരും രാഷ്ട്രീയപ്പാർട്ടികളും രംഗത്തുണ്ട്. കുട്ടനാട്ടിലെ കൈനകരി ശാഖ ആലപ്പുഴ നഗരത്തിലെ വാടക്കനാൽ ശാഖയിലേക്ക് ചേർക്കുന്നതിനെതിരേ സി.പി.ഐ. ജില്ലാസെക്രട്ടറി ടി.ജെ. ആഞ്ചലോസ് രംഗത്തുവന്നു. തീരുമാനം തൊഴിലില്ലായ്മ കൂട്ടുമെന്നും ഗ്രാമങ്ങളിൽ ബാങ്കിന്റെ സേവനം ഇല്ലാതാക്കുമെന്നും വിമർശനമുണ്ട്. കുത്തകകളുടെ താത്പര്യം എസ്.ബി.ഐ. ഡിജിറ്റൽ ഇടപാടുകളിൽ 30 ശതമാനം ഓഹരി സ്വകാര്യകമ്പനിക്കാണ്. അവരുടെ ഇടപാടുകൾ ശക്തിപ്പെടുത്തുന്നതിനാണ് ബാങ്കുകൾ പൂട്ടുന്നത്. വരാൻപോകുന്നത് കുത്തകകളുടെ താത്പര്യത്തിനനുസരിച്ചുള്ള ബാങ്കുകളാണ് -സി.ജെ. നന്ദകുമാർ, ബെഫി ദേശീയ പ്രസിഡന്റ് Content Highlights:50 sbi branches will be shut down in kerala


from mathrubhumi.latestnews.rssfeed https://ift.tt/2H77AFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages