ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹബൂബ് ഖുറേഷി. നരേന്ദ്രമോദി നെഹ്രുവിന്റെ ഇന്ത്യയെ കുഴിച്ചിട്ടുവെന്നായിരുന്നു ഖുറേഷിയുടെ പ്രസ്ഥാവന. ഇന്ത്യയുടെ കാശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കിയ വിഷയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദിയെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്.
ഇതിന് പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരേയും കടുത്ത വിമര്‍ശനമാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി നടത്തിയിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്തതും ആപത്തുവരുത്തുന്നതുമാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രവൃത്തിയെന്നാണ് ഖുറേഷിയുടെ ആരോപണം. തങ്ങള്‍ ആണവായുദ്ധ ഉപയോഗ നയത്തില്‍ മാറ്റം വരുത്തില്ല എന്നാല്‍, നാളെ എന്ത് നടക്കുമെന്ന് സംബന്ധിച്ചിരിക്കും ഓരോ കാര്യങ്ങളും എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെല്ലാം ഡോവലിന്റെ പദ്ധതികള്‍ അനുസരിച്ചാണെന്നും പാക്ക് വിദേശകാര്യമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ ഓഗസ്റ്റ് ആറിന് ശേഷം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂപികരിച്ച കശ്മീര്‍ കമ്മിറ്റിയുടെ ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്.
എന്നാല്‍, നിയന്ത്രണ രേഖയ്ക്കടുത്തുള്ള രജൗരി മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. ലാന്‍സ് നായിക് സന്ദീപ് താപയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30ഓടെയായിയുരുന്നു ആക്രമണമുണ്ടായത്.
from mangalam.com https://ift.tt/33QKT2a
via IFTTT
No comments:
Post a Comment