ഗുവാഹത്തി: സ്ത്രീയോട് മോശമായി പെരുമാറിയെന്ന കാരണത്താല്‍ ഗ്രാമ കോടതി ശിക്ഷ വിധിച്ച കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. ഗ്രാമ കോടതി 42000 രൂപ പിഴവിധിച്ചതോടെയാണ് 16കാരന്‍ ആത്മഹത്യ ചെയ്തത്. ആസാമിലെ ബൊന്‍ഗൈഗൗന്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞയാഴ്ചയാണ് കുട്ടിക്ക് ഗ്രാമകേടതി ശിക്ഷ വിധിച്ചത്. വളരെയേറെ ദരിദ്രരാണ് കുട്ടിയുടെ കുടുംബം. അതിനാല്‍ തന്നെ 42000 രൂപ പിഴയടക്കുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
അതേസമയം സമീപ ഗ്രാമത്തിലേക്ക് പോകവെ കുട്ടി സൈക്കിളില്‍ നിന്നും രണ്ട് സ്ത്രീകളുടെ സമീപം വീണുവെന്നും, എന്നാല്‍ ഉടനെ ഇവര്‍ തങ്ങളെ കുട്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ശബ്ദമുണ്ടാക്കുകയുമാണ് ഉണ്ടായതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
സ്ത്രീകളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പിടികൂടി മര്‍ദ്ദിച്ചു. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കുട്ടി കേണ് പറഞ്ഞിട്ടും ഇവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയെ ഗ്രാമകോടതിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് 42000 രൂപ പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയുടെ ഒരു വാക്ക് കേള്‍ക്കാന്‍ പോലും ഗ്രാമകോടതി തയ്യാറായില്ല.
from mangalam.com https://ift.tt/2z7BOE0
via IFTTT
No comments:
Post a Comment