ഈറോഡ്: ഈറോഡ് ജില്ലയിലെ ഭവാനിസാഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽക്കിടന്നിരുന്ന സ്ത്രീയെ കാട്ടാന തൂക്കിയെറിഞ്ഞു. ഭാവാനിസാഗർ നാൽറോഡിൽ താമസിക്കുന്ന കുമാർ (29) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള 55 വയസ്സുള്ള സ്ത്രീയെ ആന ആക്രമിക്കുന്നതുകണ്ട് പ്രദേശത്തുള്ളവർ ഓടിക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെനേർക്ക് ആന പാഞ്ഞു വരികയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുമാറിനെ ആന ചവിട്ടിക്കൊന്നു. കഴിഞ്ഞദിവസം രാവിലെയാണ് തൊട്ടടുത്ത വനത്തിൽനിന്ന് ഒറ്റയാൻ റോഡിലേക്കുവന്ന് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡുപരോധിച്ചു. വിവരമറിഞ്ഞ് തഹസിൽദാർ, വനപാലകർ, പോലീസ് എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചനടത്തി സമരം അവസാനിപ്പിച്ചു. കുമാറിന്റെ മൃതദേഹം സത്യമംഗലം ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റ സ്ത്രീ സത്യമംഗലം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2yHGiAK
via
IFTTT
No comments:
Post a Comment