ന്യൂഡല്‍ഹി: 280 മണിക്കൂര്‍ 37 ലധികം സിറ്റിംഗുകള്‍ 35 ബില്ലുകള്‍. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 17 ാം ലോക്‌സഭ നേട്ടങ്ങള്‍ കൊയ്യുകയാണ്. 20 വര്‍ഷത്തിനിടയില്‍ ഏറ്റവും ചലനാത്മകതയുള്ള ലോക്‌സഭാ സെഷനാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 67 സിറ്റിംഗുകളും 24 ബില്ലുകള്‍ പാസ്സാക്കുകയും ചെയ്ത 1952 ലെ ആദ്യ ലോക്‌സഭയുടെ ആദ്യ സെഷനോടാണ് സ്പീക്കര്‍ ഓം ബിര്‍ഷ ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തെ താരതമ്യപ്പെടുത്തുന്നത്.
നാഴികക്കല്ലായി മാറിയ ഒട്ടേറെ ബില്ലുകള്‍ പാസ്സാക്കിയാണ് ഇത്തവണ ലോക്‌സഭാ സമ്മേളനം പിരിയുച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആയിരുന്നു ഇതില്‍ ഏറ്റവും നിര്‍ണ്ണായകം. മുത്തലാക്ക് നിരോധനം, യുഎപിഎ, ശമ്പള കോഡ്, വിവരാവകാശ രേഖ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ബില്ലുകള്‍ പാസ്സാക്കിയാണ് ഇത്തവണത്തെ ലോക്‌സഭാ സമ്മേളനങ്ങള്‍ അവസാനിക്കുന്നത്. ജൂണ്‍ 17 ന് തുടങ്ങി ചൊവ്വാഴ്ച അവസാനിച്ച ലോക്‌സഭാ സെഷനില്‍ 183 നിര്‍ണ്ണായക ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കി. അംഗങ്ങള്‍ ദിവസം ശരാശരി ആറ് മണിക്കൂര്‍ ക്രമത്തില്‍ 70 മണിക്കൂറും 42 മിനിറ്റുകളും ചെലവഴിച്ചു. ശൂന്യവേളയില്‍ ഉള്‍പ്പെടെ 265 നവാഗത എംപിമാര്‍ക്ക് ചര്‍ച്ചകളില്‍ ഇടം കിട്ടി. ശൂന്യവേളയില്‍ 229 നവാഗത എംപിമാര്‍ സംസാരിച്ചു. 46 പുതുമഖ വനിതാ എംപിമാരില്‍ 42 പേര്‍ക്ക് ശൂന്യവേളയില്‍ സംസാരിക്കാന്‍ അവസരം കിട്ടി.
ദിവസം 7.6 ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടായി. 1996 നും 2019 നും ഇടയില്‍ 3.6 എന്നതായിരുന്നു ഉത്തരം നല്‍കിയതിന്റെ ശരാശരി. പിആര്‍എസ് ലെജിസ്‌ളേറ്റീവ് റിസര്‍ച്ച് ടീം നല്‍കുന്ന പാര്‍ലമെന്റ് പെര്‍ഫോമന്‍സ് വിലയിരുത്തലില്‍ ലോക്‌സഭാ 281 മണിക്കൂര്‍ പ്രവര്‍ത്തിച്ചു. 20 വര്‍ഷത്തെ പാര്‍ലമെന്റിലെ ഏതൊരു സെഷനേക്കാളും മുകളിലാണ്. പത്തു വര്‍ഷത്തിനിടയില്‍ ഒരു സെഷനില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസ്സാക്കുന്ന കാര്യത്തിലും ഇത്തവണത്തെ ലോക്‌സഭയാണ് മുന്നിലെന്നും പിആര്‍എസ് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് സെഷനില്‍ 25 ബില്ലുകളാണ് അഞ്ചു ദിവസം മാത്രം അവതരണ വേളയില്‍ ചര്‍ച്ച ചെയ്ത്. രാജ്യസഭയില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസ്സാക്കപ്പെടുകയുമുണ്ടായി.
from mangalam.com https://ift.tt/2Yxhx9S
via IFTTT
No comments:
Post a Comment