ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം ഭരണഘടനാവകുപ്പിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് കശ്മീരിലേക്ക്. കരുതല്‍ തടങ്കലില്‍ കഴിയുന്ന നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും സൂചനകളുണ്ട്. എന്നാല്‍, മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് അജണ്ഡയില്‍ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല.
അതിനിടെ, കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ന് ശ്രീനഗറില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്.
from mangalam.com https://ift.tt/2YwbySC
via IFTTT
No comments:
Post a Comment