ഇനി കൂടുതല്‍ പുല്‍വാമ ആക്രമണങ്ങള്‍ കാണാം; കശ്മീരില്‍ രക്തപ്പൂഴയൊഴുകും ; ലോകത്തിന് ആശങ്കയായി ഇന്ത്യാ-പാകിസ്താന്‍ യുദ്ധവും വരും : ഇമ്രാന്‍ഖാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 6, 2019

ഇനി കൂടുതല്‍ പുല്‍വാമ ആക്രമണങ്ങള്‍ കാണാം; കശ്മീരില്‍ രക്തപ്പൂഴയൊഴുകും ; ലോകത്തിന് ആശങ്കയായി ഇന്ത്യാ-പാകിസ്താന്‍ യുദ്ധവും വരും : ഇമ്രാന്‍ഖാന്‍

ഇസ്‌ളാമാബാദ്: കശ്മീരിനെ മുന്‍ നിര്‍ത്തി ഇന്ത്യ നടത്തിയ 370 ാം വകുപ്പ് എടുത്തു കളയല്‍ കൂടുതല്‍ പുല്‍വാമകള്‍ സൃഷ്ടിക്കുമെന്നും കശ്മീരില്‍ രക്തപ്പുഴയൊഴുകാന്‍ കാരണമാകുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ലോകത്തിന് മുഴുവന്‍ അത് അശാന്തി സൃഷ്ടിക്കുന്ന കാര്യമായി മാറുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

''അവര്‍ (ബിജെപി) കശ്മീരി ജനതയെ കൂടുതല്‍ ദുരിതത്തിലേക്ക് വീഴ്ത്തുകയാണ്. അവര്‍ കശ്മീരികളുടെ പ്രതിരോധത്തെ സൈന്യത്തെക്കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇത് ഇവിടുത്തെ മനുഷ്യവംശത്തെ തന്നെ ഇല്ലായ്മ ചെയ്യുമെന്നും കശ്മീരിജനതയെ തുടച്ചു നീക്കുന്നതിലേക്കും നയിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഈ രീതിയിലാണ് നീക്കമെങ്കില്‍ പുല്‍വാമ പോലെയുള്ള ആക്രമണം വീണ്ടും ഉണ്ടാകും.'' ഇത്തരം ഒരു സാഹചര്യം ഇന്ത്യാ-പാക് യുദ്ധത്തില്‍ കലാശിക്കും. യുദ്ധത്തില്‍ ആരും ജയിക്കുകയില്ലെന്ന് മാത്രമല്ല ലോകത്തിന് മുഴുവന്‍ അത് ദോഷകരവുമാകും.''

അണുവായുധത്തിന്റെ പശ്ചാത്തലത്തിലുള്ള ഭീഷണിയല്ല ഇതെന്നും സാധാരണ ജ്ഞാനത്തില്‍ നിന്നുകൊണ്ടുള്ള അപേക്ഷയാണെന്നും പറഞ്ഞു. ലോകം ഇതിന് തയ്യാറാണോ എന്ന് ചോദിച്ച ഇമ്രാന്‍ പ്രശ്‌നത്തില്‍ ലോകസമൂഹം ഇടപെട്ടില്ലെങ്കില്‍ ഗുരുത പ്രത്യാഘാതങ്ങളാകും ഉണ്ടാകുക എന്നും പറഞ്ഞു. ലോകം വേണ്ടവിധം ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ല.

കശ്മീരിന്റെ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് പോലും ഇന്ത്യ തയ്യാറല്ല എന്നതിനാല്‍ തന്റെ സംശയത്തെ സ്ഥിരീകരിക്കുന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ബിജെപി തീരുമാനം എടുത്തത് അവരുടെ പ്രകടന പത്രികയെ മാത്രം മുന്‍ നിര്‍ത്തിയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കാന്‍ പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കാന്‍ തയ്യാറെടുക്കാന്‍ പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാക്കളോട് ഇമ്രാന്‍ ആഹ്വാനം ചെയ്തു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ലോകനേതാക്കളെ അറിയിക്കും. കശ്മീരില്‍ നടക്കുന്നതിനെക്കുറിച്ച് പാശ്ചാത്യ ലോകത്തിന് മതിയായ അറിവില്ലെന്നാണ് താന്‍ കരുതുന്നത്്. പാശ്ചാത്യലോകം വിചാരിക്കുന്നതിന്റെ നേര്‍ വിപരീതമായിട്ടാണ് കശ്മീരിലെ ജനതയോടും കശ്മീരിലെ മുസ്‌ളീങ്ങളോടും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടും ഇന്ത്യന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് താന്‍ അറിയിക്കുമെന്നും പറഞ്ഞു.

എല്ലാ ഫോറങ്ങളുിലും ഇക്കാര്യം പറയുകയും പോരാടുകയും ചെയ്യും. ശക്തമായ പ്രതികരണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫും പറഞ്ഞത്. പാകിസ്താന് മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളെയുള്ളു. ഒന്നുകില്‍ ഒളിച്ചിരിക്കുക. അല്ലെങ്കില്‍ മതിയായ നടപടിയെടുക്കുക. ഇതില്‍ ആദ്യത്തേത് നമുക്ക് പറ്റില്ല. എന്നാല്‍ മതിയായ നടപടിയെടുക്കുക മാത്രമാണ് പോംവഴിയെന്നും പറഞ്ഞു.



from mangalam.com https://ift.tt/2KusjEc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages