ഡ്യൂറന്‍ഡ്‌ കപ്പ്‌: ഈസ്‌റ്റ് ബംഗാളിന്‌ ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

ഡ്യൂറന്‍ഡ്‌ കപ്പ്‌: ഈസ്‌റ്റ് ബംഗാളിന്‌ ജയം

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനു പിന്നാലെ ചിരവൈരികളായ ഈസ്‌റ്റ് ബംഗാളിനും ജയം. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ റെഡ്‌ ആര്‍മിയെയാണ്‌ ഈസ്‌റ്റ് ബംഗാള്‍ കീഴടക്കിയത്‌.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. അവസാന നിമിഷങ്ങളില്‍ പിറന്ന രണ്ടു ഗോളുകളാണ്‌ ഈസ്‌റ്റ് ബംഗാളിനു തുണയായത്‌. കരുത്തരായ എതിരാളികള്‍ക്കെതിരേ ഭൂരിഭാഗം സമയത്തും പിടിച്ചു നിന്ന റെഡ്‌ ആര്‍മിക്ക്‌ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ പ്രതിരോധ താരം സഹ്നൂസ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തുപോയതാണ്‌ വിനയായത്‌.
10 പേരായി ചുരുങ്ങിയ റെഡ്‌ ആര്‍മി ഇതോടെ പരുങ്ങലിലായി. അതിനു ശേഷം 85-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജയിംസ്‌ സാന്റോസ്‌ ഈസ്‌റ്റ് ബംഗാളിന്‌ ലീഡ്‌ നല്‍കി.
കളിയുടെ അവസാന നിമിഷം ബിദ്യാസാഗര്‍ സിംഗ്‌ ഈസ്‌റ്റ് ബംഗാളിന്‌ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. തിങ്കളാഴ്‌ച ബംഗളുരു എഫ്‌.സിയും ആര്‍മി റെഡും തമ്മിലാണ്‌ ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മത്സരം.



from mangalam.com https://ift.tt/2M5Pkk7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages