ബ്യൂണേഴ്‌സ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മൂന്നു മാസത്തെ വിലക്ക്. ഇക്കഴിഞ്ഞ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ സംഘാടര്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച സംഭവത്തിലാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മെസിക്കു വിലക്കേര്‍പ്പെടുത്തിയത്.
മൂന്നു മാസത്തെ വിലക്കിനു പുറമേ 50000 ഡോളര്‍ പിഴ ശിക്ഷയും ചുമത്തിയിട്ടുണ്ട്. വിലക്കു വന്നതോടെ ഇനി അര്‍ജന്റീന ജഴ്‌സിയില്‍ കളിക്കാന്‍ നവംബര്‍ മൂന്നു വരെ കാത്തിരിക്കണം.
ഇതോടെ സെബ്‌റ്റംബര്‍ അഞ്ചിന് ചിലിക്കെതിരേയും പത്തിന് മെക്‌സിക്കോയ്‌ക്കെതിരേയും ഒകേ്‌ടാബര്‍ ഒമ്പതിന് ജര്‍മനിക്കെതിരേയുള്ള അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ മെസിക്കു നഷ്‌ടമാകും.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്‌ഥാനക്കാരെ നിര്‍ണയിക്കാനുള്ള ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് നഷ്‌ടമാകും.
ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പെ മെസ്സി കളം വിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവപ്പ് കാര്‍ഡ് കാണിക്കേണ്ട ഫൗള്‍ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതു റീപ്ലേകളില്‍ വ്യക്‌തമായിരുന്നു.
മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരേ കടുത്ത വിമര്‍ശനവുമായി മെസി രംഗത്തെത്തുകയായിരുന്നു.
കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ആതിഥേയരായ ബ്രസീലിന് കിരീടം ലഭിക്കാനുള്ള ഒത്തുകളിയാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇതാണ് നടപടിക്കു കാരണമായത്.
from mangalam.com https://ift.tt/2ONfs5s
via IFTTT
No comments:
Post a Comment