കേരളം ഒന്നടങ്കം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടങ്ങിയത്. കേരളം മുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്ന സമയം ഇങ്ങനെയൊരു പോസ്റ്റിട്ടത് ശരിയല്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. സുരേന്ദ്രനെ തെറിവിളിച്ചും നിരവധി പേര്‍ രംഗത്തുണ്ട്.
നരേന്ദ്രമോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പ്രോഗാമിനെ കുറിച്ചാണ് കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതാണ് ചിത്രം. എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വരികയായിരുന്നു.
നേരത്തെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
from mangalam.com https://ift.tt/2P9bLHt
via IFTTT
No comments:
Post a Comment