ദൈനംദിന നടത്തിപ്പിന് ചെലവാക്കേണ്ടി വരുന്നത് വന്‍ തുക ; 12 ലക്ഷത്തില്‍ നിന്നും 27,000 പേരെ കുറച്ചേക്കും ; വര്‍ഷം 1,600 കോടി ലാഭിക്കാന്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 12, 2019

ദൈനംദിന നടത്തിപ്പിന് ചെലവാക്കേണ്ടി വരുന്നത് വന്‍ തുക ; 12 ലക്ഷത്തില്‍ നിന്നും 27,000 പേരെ കുറച്ചേക്കും ; വര്‍ഷം 1,600 കോടി ലാഭിക്കാന്‍ നീക്കം

ന്യുഡല്‍ഹി: ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ശേഷി വെട്ടിക്കുറയ്ക്കുന്നു. ഇന്ത്യന്‍ സൈന്യത്തെ പുറത്തു നിന്നും സഹായിക്കുന്ന വ്യൂഹത്തില്‍ നിന്നും 27,000 പേരെയാണ് വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 1,600 കോടി ലാഭിക്കാനാണ് നടപടി. നിലവില്‍ 12.5 ലക്ഷം ശേഷിയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ചെലവുകളും ശമ്പളവുമായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സൈന്യത്തെ പുറത്ത് നിന്നും സഹായിക്കുന്ന വ്യൂഹത്തില്‍ നിന്നും ആള്‍ക്കാരെ വെട്ടിക്കുറയ്ക്കാനാണ് ആലോചന.

മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, ടെറിട്ടോറിയല്‍ ആര്‍മി, സൈനിക് സ്‌കൂള്‍ക്ക്, ആസാം റൈഫിള്‍സ്, രാഷ്ട്രീയ റൈഫിള്‍സ്, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റ് എന്നിങ്ങനെ പതിവ് സൈന്യത്തെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളിലായി പട്ടാളക്കാരും ഉദ്യോഗസ്ഥരുമായി 1.75 ലക്ഷം പേരാണ് സൈന്യത്തെ സഹായിക്കാന്‍ ഉപയോഗിക്കപ്പെടുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് 27,000 പേരെ വെട്ടിക്കുറച്ച് സൈന്യത്തെ പുന:സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ 12.5 ലക്ഷം സൈനികരുള്ള ഇന്ത്യന്‍ സേനയില്‍ 43,000 ആണ് ഓഫീസര്‍മാര്‍. പ്രതിരോധത്തിന് വേണ്ടി ചെലവാക്കുന്ന 3.18 ലക്ഷം കോടി ബജറ്റിന്റെ സിംഹഭാഗവും കയ്യാളുന്നത് സൈനികര്‍ക്ക് വേണ്ടിയാണ്. 1.71 ലക്ഷം കോടി രൂപയാണ് ഈ കണക്ക്. ഇതില്‍ 83 ശതമാനം തുക ചെലവാക്കുന്നത് ദൈനംദിന നടത്തിപ്പ് ചെലവുകള്‍ക്കും ശമ്പളത്തിനുമായിട്ടാണ്. 17 ശതമാനം തുക മാത്രമാണ് ഉപകരണങ്ങളുടെ നവീകരണത്തിന് ചെലവഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. ചെലവ് ചുരുക്കലിലൂടെ ആറ് വര്‍ഷം കൊണ്ട് 6000 കോടി മുതല്‍ 7000 കോടി വരെ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.



from mangalam.com https://ift.tt/2MXNa5n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages