വിദേശത്തു ജോലി വാഗ്‌ദാനം നല്‍കി തട്ടിപ്പു നടത്തിവന്ന യുവാവ്‌ പോലീസ്‌ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

വിദേശത്തു ജോലി വാഗ്‌ദാനം നല്‍കി തട്ടിപ്പു നടത്തിവന്ന യുവാവ്‌ പോലീസ്‌ പിടിയില്‍

കൊച്ചി: വിദേശത്ത്‌ ജോലി വാഗ്‌ദാനം നല്‍കി നിരവധി പേരില്‍ നിന്നായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്‌റ്റില്‍. ആലപ്പുഴ പൂങ്കാവ്‌ വലിയവീട്ടില്‍ ആന്റണി ഫെലിക്‌സി(33) നെയാണ്‌ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പ്രതി നടത്തിയിരുന്ന എറണാകുളം എസ്‌.ആര്‍.എം റോഡിലെ സ്‌കൈ ലൈന്‍ ട്രാവല്‍സ്‌ ആന്‍ഡ്‌ ജോബ്‌ കണ്‍സള്‍ട്ടന്‍സി എന്ന സ്‌ഥാപനത്തിന്റെ മറവിലാണ്‌ തട്ടിപ്പ്‌. വിദേശത്ത്‌ ജോലി വാഗ്‌ദാനം നല്‍കി സ്‌ഥാപനത്തിന്റെ മറവില്‍ നിരവധി പേരില്‍ നിന്നും 12 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായാണ്‌ വിവരം.
കൊല്ലം കടക്കല്‍ സ്വദേശി ഫിറോസിന്‌ ദോഹ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഹെല്‍ത്ത്‌ നേഴ്‌സ് ആയി ജോലി നല്‍കാമെന്ന്‌ പറഞ്ഞു രണ്ട്‌ ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. പണം വാങ്ങി 8 മാസമായിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ അന്വഷിക്കുന്നതിനായി ഓഫീസില്‍ എത്തിയപ്പോള്‍ അതു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ നോര്‍ത്ത്‌ സേ്‌റ്റഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിനിടെ എസ്‌.ആര്‍.എം റോഡിലെ ഓഫീസ്‌ അടച്ചു പൂട്ടുകയും പാലാരിവട്ടത്ത്‌ റെനോ റേഷ്യോ എന്ന പേരില്‍ പുതിയ ഓഫീസ്‌ തുടങ്ങുകയും ചെയ്‌തു. ഫിറോസിന്റെ പരാതിയിലാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.
കൊല്ലം പാരിപ്പള്ളി സ്വദേശിക്കും ഭാര്യക്കും ഖത്തര്‍ എം.ഇ.എസ്‌ ഇന്ത്യന്‍ സ്‌കൂളില്‍ ജോലിയും അവരുടെ കുട്ടികള്‍ക്കു അവിടെ അഡ്‌മിഷനും ശരിയാക്കി കൊടുക്കാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു. പോലീസ്‌ അന്വഷിക്കുന്ന വിവരമറിഞ്ഞു ഓഫീസ്‌ പൂട്ടി ഒളിവില്‍ പോയ പ്രതിയെ കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തില്‍ കണ്ണൂരില്‍ നിന്നും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
എറണാകുളം അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത്‌ എസ്‌.എച്ച്‌.ഒ സിബി ടോം, എസ്‌.ഐ.ജബ്ബാര്‍, എ.എസ്‌.ഐ ഡെന്നി, എസ്‌.സി.പി.ഒ വിനോദ്‌ കൃഷ്‌ണ, സി.പി.ഒ ഫെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. കൂടുതല്‍ അന്വഷണങ്ങള്‍ക്കായി പ്രതിയെ പിന്നീട്‌ കസ്‌റ്റഡിയില്‍ വാങ്ങും.



from mangalam.com https://ift.tt/2LXG2qf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages