ദേഹത്ത്‌ ആസിഡ്‌ ഒഴിച്ചു; ഓടിച്ചിട്ട്‌ കുത്തിപ്പരുക്കേല്‍പ്പിച്ചു , പ്രതി മുന്‍ ഭര്‍ത്താവെന്ന്‌ യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

ദേഹത്ത്‌ ആസിഡ്‌ ഒഴിച്ചു; ഓടിച്ചിട്ട്‌ കുത്തിപ്പരുക്കേല്‍പ്പിച്ചു , പ്രതി മുന്‍ ഭര്‍ത്താവെന്ന്‌ യുവതി

മുക്കം: ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ യുവതിയുടെ ദേഹത്ത്‌ ആസിഡ്‌ ഒഴിച്ചശേഷം ഓടിച്ചിട്ടു കുത്തി. മുന്‍ ഭര്‍ത്താവാണ്‌ ആക്രമിച്ചതെന്ന്‌ യുവതി. പ്രാണരക്ഷാര്‍ഥം അടുത്തുള്ള വീട്ടിലേക്ക്‌ ഓടിക്കയറിയതു രക്ഷയായി.
ഗോതമ്പ റോഡിലെ സ്വകാര്യ സ്‌ഥാപനത്തില്‍ റിസപ്‌ഷനിസ്‌റ്റായ പെരിഞ്ഞപുറത്ത്‌ സ്വപ്‌നയാണ്‌ ആക്രമിക്കപ്പെട്ടത്‌. സാരമായി പരുക്കേറ്റ സ്വപ്‌നയെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ െവെകുന്നേരം 6.30-ന്‌ കാരശേരി പഞ്ചായത്തിലെ ആനയാത്ത്‌ ശ്രീകൃഷ്‌ണ ക്ഷേത്രപരിസരത്താണ്‌ ആക്രമണം. വിജനമായ സ്‌ഥലത്ത്‌ ഒളിച്ചിരുന്ന പ്രതി യുവതിക്കു നേരേ ആസിഡ്‌ വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന്‌ കത്തികൊണ്ടു കുത്തി. അടുത്തുള്ള വീട്ടിലേക്ക്‌ ഓടിക്കയറിയ സ്വപ്‌നയെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. അടുത്തിടെയാണ്‌ സ്വപ്‌നയും ഭര്‍ത്താവും വിവാഹമോചനം നേടിയത്‌. മുക്കം പോലീസ്‌ കേസെടുത്തു. പ്രതിക്കായി തെരച്ചില്‍ തുടരുന്നു.



from mangalam.com https://ift.tt/2OGKZWo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages