തിരുവനന്തപുരം: വ്യാജ ഐ.ഡി.യുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ തട്ടിയെടുക്കാൻ ശ്രമം. യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ.) വഴിയാണ് തട്ടിപ്പിനു ശ്രമിച്ചത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാർഥ ഐ.ഡി. ഇതിനു സമാനമായ kerelacmdrf@sbi ഐ.ഡി. ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തിൽ വ്യത്യാസം വരുത്തി തട്ടിപ്പ് നടത്താനുള്ള ശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐ.ഡി.(യു.പി.ഐ.) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവയിൽ യു.പി.ഐ. സംവിധാനമുണ്ട്. അതേസമയം, സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ചൊവ്വാഴ്ച ഒരാളെ അറസ്റ്റുചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ സ്വദേശി രഘു ആണ് അറസ്റ്റിലായത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ അന്വേഷണവും നിയമനടപടികളും ഊർജിതപ്പെടുത്തിയതായി ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചു. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ രണ്ടുവീതവും കൊല്ലം സിറ്റി, കൊല്ലം റൂറൽ, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ റൂറൽ, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. Content Highlights:create Fake Id and try to fraud on CMDRF
from mathrubhumi.latestnews.rssfeed https://ift.tt/2H7mZpf
via
IFTTT
No comments:
Post a Comment