ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ടു, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 13, 2019

ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ടു, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആർഒ അറിയിച്ചു. പുലർച്ചെ 3.30-നാണ് ഇതിനായുള്ള നിർണായകമായ ഭ്രമണപഥമുയർത്തൽ നടന്നത്. ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാൻ- 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ട്രാൻസ് ലൂണാർ ഇൻജക്ഷൻ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടർന്ന് ചന്ദ്രയാൻ-2-ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടർന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബർ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ-2-ന്റെ ഇറക്കം. സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നു റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. 3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ-2-മായി ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ജൂലായ് 22-നാണ് ശ്രീഹരിക്കോട്ടയിൽനിന്നു കുതിച്ചുയർന്നത്. ഇതിനിടയിൽ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.) വ്യക്തമാക്കി. Content Highlights:Trans Lunar Insertion (TLI) maneuver operation Successful


from mathrubhumi.latestnews.rssfeed https://ift.tt/33wTTsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages