മാവൂർ: ചെറൂപ്പ മണക്കാട് പ്രളയദുരിതാശ്വാസ ക്യാമ്പിൽ അഭയംതേടിയശേഷം മരിച്ച രാജുവിന്റെ മകൾ മനുഷയെ ഏറ്റെടുക്കാൻ ന്യൂസീലൻഡിൽ ജോലിചെയ്യുന്ന രതീഷ് സന്നദ്ധതയറിയിച്ചു. മാതൃഭൂമി ഓൺലൈൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് രതീഷ് മനുഷയുടെ സങ്കടകരമായ അവസ്ഥ വായിച്ചറിഞ്ഞത്. തുടർന്ന് മനുഷയ്ക്ക് അഭയം നൽകാനുള്ള സന്നദ്ധത മാതൃഭൂമിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജുവും മനുഷയടക്കുള്ള കുടുംബാംഗങ്ങൾ ക്യാമ്പിലെത്തിയത്. ഈ കുടുംബം താമസിച്ചിരുന്ന പുറമ്പോക്ക് ഭൂമിയിലെ കൂര ശക്തമായ കാറ്റിൽ നിലംപൊത്തിയിരുന്നു. ക്യാമ്പിലെത്തിയ രാജുവിനെ രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനുഷയെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച രതീഷിന്റെ തിരുവനന്തപുരത്തുള്ള കുടുംബവുമായി കളക്ടർ എസ്. സാംബശിവറാവു ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിരംസംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാൻ മാവൂർ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മനുഷയ്ക്കും കുടുംബത്തിത്തിനും അധികൃതർ അനുവദിച്ചത്. content highlights:manusha mavoor
from mathrubhumi.latestnews.rssfeed https://ift.tt/2ZbBR0h
via
IFTTT
No comments:
Post a Comment