കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിയ്ക്ക് വെളിവുണ്ടോയെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം.പി. ഇത്രയും നിലവാരമില്ലാത്തതും മ്ലേച്ഛവുമായ ഉത്തരവ് മുന്‍പ് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
പോലീസിന്റെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാത്തത് സംശയാസ്പദമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. 'നീതികിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലാത്തതുകൊണ്ടുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നീതിപൂര്‍ണമായ അന്വേഷണത്തെ പോലീസും സര്‍ക്കാരും ഭയപ്പെടുന്നതെന്തിന്? നിലവിലെ പ്രതികളാണ് കൊല ചെയ്തതെന്നു വിശ്വസിക്കുന്നില്ല. ഇനിയും പിടിയിലാകാനുള്ള യഥാര്‍ത്ഥ ക്രിമിനലുകള്‍ തന്നെയാണ് കാസര്‍കോട്ട് ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയതെ'ന്നും സുധാകരന്‍ അരോപിച്ചു.
ഇരട്ടച്ചങ്കന്‍ എന്ന് അഭിമാനിച്ച് നടക്കുന്ന പിണറായി വിജയന് ഒറ്റചങ്ക് ഉണ്ടോ എന്നു തന്നെ സംശയമുണ്ട്. ചങ്ക് ഇല്ലാത്തതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാരുടെ ഭീഷണിക്ക് വഴിങ്ങി പോലീസിനെ പിന്‍വലിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
from mangalam.com https://ift.tt/2yF1xTP
via IFTTT
No comments:
Post a Comment