തിരുവനന്തപുരം: ശനിയാഴ്ച പുലര്‍ച്ചെ 12.55-നു തലസ്ഥാന നഗരമധ്യത്തിലുണ്ടായ വാഹനാപകടത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് രാവിലെ 7.26-ന്. യുവ ഐ.എ.എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനാണു കാറോടിച്ചിരുന്നതെന്ന് ഉടനടി തിരിച്ചറിഞ്ഞിരുന്നെങ്കിലും ആറുമണിക്കൂറിനു ശേഷമെഴുതിയ എഫ്.ഐ.ആറില്‍ ആ പേരില്ല. െവെകുന്തോറും രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയുമെന്ന് അറിയാമായിരുന്നിട്ടും സാമ്പിള്‍ ശേഖരിച്ചത് ഒമ്പതു മണിക്കൂറിനു ശേഷം.
കാര്യമായ പരുക്കില്ലാതിരുന്നിട്ടും സ്വകാര്യ ആശുപത്രിയിലെ ഡീലക്‌സ് സ്യൂട്ടിന്റെ സുഖസൗകര്യങ്ങളില്‍ കഴിഞ്ഞ ശ്രീറാമിനെ ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടും നാടകാന്ത്യം എത്തിച്ചതു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലില്‍. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് അനൗദ്യോഗികമായി ലഭിച്ചതോടെ അട്ടിമറിശ്രമം വിജയത്തിനരികില്‍!
യുവമാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച അപകടത്തില്‍ വലിയ കുരുക്കില്‍നിന്നു ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ചു നീക്കം നടത്തിയെന്നു വ്യക്തമാകുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അപകടത്തിന് ഉത്തരവാദി ആരായാലും നിയമത്തിനു മുന്നില്‍നിന്നു രക്ഷപ്പെടില്ലെന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വീണ്‍വാക്കായേക്കും. സ്വകാര്യ ആശുപത്രിയില്‍നിന്നു ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലെങ്കിലും എത്തിച്ചത് ഒരു മുസ്ലിം സംഘടനാ നേതാവിന്റെ ശക്തമായ ഇടപെടലെന്നും സൂചന.
അപകടകരമായ രീതിയിലോടിച്ച വാഹനം ബഷീര്‍ സഞ്ചരിച്ച െബെക്കിലിടിച്ചെന്നും ഗുരുതരമായി പരുക്കേറ്റ ബഷീര്‍ മരിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ പേര് എഫ്.ഐ.ആറില്‍ ചേര്‍ത്തില്ല. ശ്രീറാം മദ്യലഹരിയിലാണെന്നു ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തിനു പിന്നാലെ ശ്രീറാമിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി രക്തസാമ്പിള്‍ ശേഖരിച്ചില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയാന്‍ അവസരമൊരുക്കി. ഏറെ െവെകിയാണു പരിശോധനയ്ക്കായി രക്തസാമ്പിള്‍ ശേഖരിച്ചത്. അതിനിടെ, രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലാതാക്കാനുള്ള മരുന്ന് കഴിച്ചിരുന്നെന്ന സംശയം ഉയരുന്നുണ്ട്. രക്തപരിശോധനയുടെ ഫലം ഔദ്യോഗികമായി ഇന്നേ ലഭിക്കൂ.
ഇന്ത്യന്‍ ശിക്ഷാനിയമം 304-ാം വകുപ്പ് (കൊലപാതകമല്ലാത്ത നരഹത്യ) ചേര്‍ത്താണു റിമാന്‍ഡ് റിപ്പോര്‍ട്ട്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്നു തെളിയിക്കാന്‍ സാധിക്കാത്തപക്ഷം, താരതമ്യേന ലഘുവായ 304-എ (അശ്രദ്ധ മൂലമുണ്ടാകുന്ന മരണം) എന്ന വകുപ്പില്‍ കേസ് അവസാനിച്ചേക്കും.
ശ്രീറാമിനെ ജയിലിലേക്കു മാറ്റിയില്ലെങ്കില്‍ സ്വകാര്യ ആശുപത്രി ഉപരോധിക്കുമെന്നു മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുകയും മുസ്ലിം സംഘടനാ നേതാവ് ഇടപെടുകയും ചെയ്തതോടെയാണ് അവിടെനിന്നു മാറ്റാന്‍ നടപടിയെടുത്തത്. ആശുപത്രിയിലേക്കു നടന്നുകയറിയ ശ്രീറാമിനെ മാസ്‌ക് ധരിപ്പിച്ച്, സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റി. വഞ്ചിയൂരില്‍ മജിസ്‌ട്രേട്ട് എസ്.ആര്‍. അമലിന്റെ വസതിയിലെത്തിച്ചു. അദ്ദേഹം ആംബുലന്‍സിലെത്തിയാണ് ചികിത്സാരേഖകള്‍ പരിശോധിച്ചത്. ജയിലില്‍ റിമാന്‍ഡ് ചെയ്യാനും ചികിത്സ ആവശ്യമെങ്കില്‍ ജയിലധികൃതരെ സമീപിക്കാനും നിര്‍ദേശിച്ചു.
അതോടെ, ആംബുലന്‍സ് ജില്ലാ ജയിലിനു മുന്നിലേക്ക്. സൂപ്രണ്ട് വി. സത്യരാജ് എത്തി ജയിലില്‍ പ്രവേശിപ്പിച്ചതായി നടപടി പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍ രാജേഷിനെ വിളിച്ചുവരുത്തി. അദ്ദേഹം ആരോഗ്യനില പരിശോധിച്ചു. ഇടതുെകെയ്ക്കു പൊട്ടലുണ്ടെന്നും ആരോഗ്യനില തൃപ്തികരമല്ലെന്നും നിര്‍ദേശിച്ചതോടെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക്. അതുവരെയും എ.സി. സംവിധാനമുള്ള ആംബുലന്‍സിലായിരുന്നു ശ്രീറാം.
from mangalam.com https://ift.tt/2Yp4KpT
via IFTTT
No comments:
Post a Comment