തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം പോലീസുകാര്‍ക്കൊപ്പം നടന്നാണു ശ്രീറാം വെങ്കിട്ടരാമന്‍ ആദ്യം ജനറലാശുപത്രിയിലേക്കും പിന്നീടു കിംസ് ആശുപത്രിയിലേക്കും കയറിപ്പോയത്. ഇന്നലെ െവെകിട്ട് വഞ്ചിയൂരില്‍ മജിസ്‌ട്രേറ്റിന്‍െ മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത് മഹാരോഗിയെപ്പോലെ സ്‌ട്രെച്ചറില്‍ കിടത്തി, മാസ്‌ക് ധരിപ്പിച്ച്...കിംസ് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണെന്ന് ഇന്നലെ പോലീസ് അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ കാവലേര്‍പ്പെടുത്തി. െവെകിട്ട് 5.30: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഡീലക്‌സ് റൂമിലായിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെന്നറിയിച്ച് പോലീസ് ഡിസ്ചാര്‍ജ് ചെയ്തു വാങ്ങി. 6.15: മ്യൂസിയം പോലീസിന്റെ അകമ്പടിയോടെ ആംബുലന്‍സില്‍ യാത്ര. വഞ്ചിയൂരില്‍ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ നിര്‍ത്തിയ ആംബുലന്‍സില്‍നിന്ന് ഇറങ്ങാനാകാതെ ശ്രീറാം സ്‌ട്രെച്ചറില്‍ത്തന്നെ! ആംബുലന്‍സിലേക്കെത്തിയ മജിസ്‌േട്രറ്റ് ചികിത്സാരേഖകള്‍ പരിശോധിച്ചു. ്രശീറാമിന് കാര്യമായ പരുക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നായിരുന്നു കിംസില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
അതോടെ പൂജപ്പുര ജില്ലാ ജയിലിലേക്കു റിമാന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. 6.30: ശ്രീറാമുമായി പോലീസ് പൂജപ്പുരയിലെ ജയിലിലേക്ക്. വീണ്ടും അനിശ്ചിതത്വം. മണിക്കൂറുകളോളം ജയിലിനു പുറത്ത് അകത്തോട്ടോ പുറത്തോട്ടോയെന്നറിയാതെ ആംബുലന്‍സിനുള്ളില്‍ ശ്രീറാം കിടന്നു. ഇതിനിടെ ജയില്‍ ഡോക്ടര്‍ ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങി. പിന്നെയും സമയം നീണ്ടു. 8.20: ശ്രീറാമിനെ പൂജപ്പുര ജയിലില്‍ പ്രവേശിപ്പിക്കേണ്ടെന്നും പോലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലേക്കു മാറ്റാനും തീരുമാനമെത്തി. 8.40: ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡിനു സമീപമുള്ള ജയില്‍ സെല്ലില്‍ പ്രവേശിപ്പിച്ചു.
കുറ്റാരോപണമെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികള്‍ ഉണ്ടാകുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. മദ്യപിച്ചിരുന്നില്ല. അപകടത്തില്‍ തനിക്കും ഗുരുതരപരുക്കുണ്ട്. ഇടതു കൈയ്ക്കു പൊട്ടലുണ്ട്. ഉത്തരവാദിത്വമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതു മൂലം പലര്‍ക്കുമുള്ള െവെരാഗ്യം കേസിന് ഇടയാക്കിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ഇന്നലെ െവെകിട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി (അഞ്ച്)മജിസ്‌ട്രേറ്റ് എസ്.ആര്‍. അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
from mangalam.com https://ift.tt/2OORGpI
via IFTTT
No comments:
Post a Comment