കേരളം മാത്രമല്ല വെള്ളപ്പൊക്കത്തിന്റെ നടുക്കത്തിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. മിക്കയിടത്തും വലിയ നാശമാണ് കനത്ത മഴ വരുത്തിവെച്ചിരിക്കുന്നത്. കര്‍ണാടകയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങളും കേരളത്തിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നുമൊക്കെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതിയുടെ നന്ദിയാണ് ഇപ്പോള്‍ ഏവരും പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
പ്രളയത്തില്‍ അകപ്പെട്ടുപോയ കുടുംബത്തെ ചെറിയ വള്ളത്തിലെത്തി സൈനികര്‍ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. വള്ളം കരയോട് അടുക്കുന്തോറും വള്ളത്തിനുള്ളില്‍ ഉള്ളവരുടെ കണ്ണുകളില്‍ ജീവന്‍ തിരികെ കിട്ടിയതിന്റെ തിളക്കം വ്യക്തമായിരുന്നു. ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ രക്ഷിച്ച സൈനികരുടെ കാല് തൊട്ട് വന്ദിക്കുകയും തൊഴുകൈയ്യോടെ അവര്‍ക്ക് നന്ദി അറിയിക്കുകയുമാണ് യുവതി ചെയ്തത്. പെണ്‍കുട്ടി അപ്രതീക്ഷിതമായി കാല്‍തൊട്ട് വന്ദിച്ചപ്പോള്‍ അവരെ തടയുന്ന സൈനികനെയും വിഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോ കാണാം;
Heart warming video from #sangli where a woman pays gratitude by touching soldiers' feets for rescuing them#Floods2019 #FloodSangli @adgpi pic.twitter.com/FIp7nTXyao— Neeraj Rajput (@neeraj_rajput) August 10, 2019
from mangalam.com https://ift.tt/2McGDV1
via IFTTT
No comments:
Post a Comment