ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍-അവകാശവാദവുമായി ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍-അവകാശവാദവുമായി ബിജെപി എംപി

photo: Facebook/Diyakumar ജയ്പുർ: ശ്രീരാമന്റെ പിന്തുടർച്ചക്കാരിയെന്ന അവകാശവാദവുമായി രാജസ്ഥാനിൽനിന്നുള്ള ബി ജെ പി എം പി ദിയാകുമാരി. കഴിഞ്ഞദിവസം അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, ശ്രീരാമന്റെ പിന്തുടർച്ചക്കാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തന്റെ കുടുംബം ശ്രീരാമന്റെ മകൻ കുശന്റെ പിന്തുടർച്ചക്കാരാണെന്ന വാദവുമായി ദിയ എത്തിയത്. തന്റെ പിതാവ് ശ്രീരാമന്റെ 309-ാമത്തെ പിന്തുടർച്ചക്കാരനാണെന്നും അവർ പറഞ്ഞു. രാജസ്ഥാനിലെ ജയ്പുർ രാജകുടുംബാംഗമാണ് ദിയ. തങ്ങളെ പോലെ നിരവധിയാളുകൾ ശ്രീരാമന്റെ പിന്തുടർച്ചക്കാരായി ഈ ലോകത്തുണ്ടെന്നും ദിയ കൂട്ടിച്ചേർത്തു. അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകൾ ചോദിച്ചപ്പോൾ, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു. ശ്രീരാമന്റെ പിന്തുടർച്ചക്കാരാണെന്നത് ചെറുപ്പം മുതൽ വീട്ടിൽനിന്നു കേൾക്കുന്നതാണ്. കച്വാഹ വംശത്തെ കുറിച്ച് ഓൺലൈനിൽ തിരഞ്ഞാൽ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാം- ദിയ കൂട്ടിച്ചേർത്തു. കോടതി ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും എന്നാൽ കോടതി നടപടികളിൽ ഇടപെടാനില്ലെന്നും അവർ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകൾ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്സാമന്ദ് ലോക്സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്. content highlights: bjp mp diyakumari claims her family descended from lord ram


from mathrubhumi.latestnews.rssfeed https://ift.tt/2YZk7Rr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages