കോഴിക്കോട്: പാതയിലെ തടസ്സങ്ങൾ പൂർണമായി നീക്കാത്തതിനാൽ കൊങ്കൺ, മംഗളൂരു പാതകളിലെ സർവീസ് പുനരാരംഭിച്ചിട്ടില്ല. തിരുവനന്തപുരം-തൃശ്ശൂർ, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചർ തീവണ്ടി സർവീസുകൾ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോർബ(22648) എക്സ്പ്രസും തിങ്കളാഴ്ച സർവീസ് നടത്തും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരിൽനിന്നും എറണാകുളം-പട്ന എക്സ്പ്രസ് (22643) ഈറോഡ് നിന്നും തിങ്കളാഴ്ച സർവീസ് ആരംഭിക്കും. കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) തിങ്കളാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിൽനിന്ന് യാത്ര തുടങ്ങും. തിങ്കളാഴ്ച റദ്ദാക്കിയ തീവണ്ടികൾ എറണാകുളം-പുണെ പൂർണ എക്സ്പ്രസ്(11098) കൊച്ചുവേളി-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ (7116) ഓഖ-എറണാകുളം എക്സ്പ്രസ് (16337) ബറൂണി-എറണാകുളം രപ്തിസാഗർ എക്സ്പ്രസ് (12521) ഇൻഡോർ-തിരുവനന്തപുരം അഹില്യാനഗരി എക്സ്പ്രസ് (22645) ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് (13351) തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ (56603) കോഴിക്കോട്- തൃശ്ശൂർ പാസഞ്ചർ (56664) തൃശ്ശൂർ- കോഴിക്കോട് പാസഞ്ചർ (56663) കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് (16308) മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (16305) ചൊവ്വാഴ്ച സർവീസ് നടത്തേണ്ട തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്(19577), എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്(12283), എറണാകുളം-പുണെ എക്സ്പ്രസ് (22149), ബുധനാഴ്ച സർവീസ് നടത്തേണ്ട കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ്(12483) എന്നിവയും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കിയ/ വഴിതിരിച്ചുവിട്ട തീവണ്ടികൾ പുലർച്ചെ രണ്ടുമണിക്ക് പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ് നാഗർകോവിലിൽനിന്ന് തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് പുറപ്പെടുക. ഇത് ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ മാത്രമേ സർവീസ് നടത്തൂ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊർണൂർ കോഴിക്കോട് റൂട്ടിൽ ഓടില്ല. മംഗലാപുരം-നാഗർകോവിൽ എക്സ്പ്രസ് (16605) കോഴിക്കോട്-നാഗർകോവിൽ റൂട്ടിൽ റദ്ദാക്കി. എറാണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) പാലക്കാട്- ഈറോഡ്-വിജയവാഡ വഴി സർവീസ് നടത്തും. കൊച്ചുവേളി-ചണ്ഡീഗഡ് സമ്പർക്ക ക്രാന്തി (12217) പാലക്കാട്-സോലാപുർ-പൂനെ-പനവേൽ വഴി തിരിച്ചുവിടും. തിരുവനന്തപുരം-വരാവൽ എക്സ്പ്രസ് മംഗലാപുരത്തുനിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി മംഗലാപുരത്തുനിന്ന് പുറപ്പെടും. നാഗർകോവിൽ-മംഗലാപുരം പരശുറാം ഷൊർണൂരിൽ ഓട്ടം അവസാനിപ്പിക്കും. തിരുനെൽവേലി-ജാംനഗർ ദ്വൈവാര ട്രെയിൻ (19577) മംഗലാപുരത്തുനിന്ന് സർവീസ് ആംരഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Z2IY6J
via
IFTTT
No comments:
Post a Comment