ന്യൂഡൽഹി: പ്രളയദുരന്തമുണ്ടായ സംസ്ഥാനങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ ഒഴിവാക്കിയത് ബോധപൂർവമാണെന്നു തോന്നുന്നതായി സി.പി.എം. പൊളിറ്റ് ബ്യൂറോ വിമർശിച്ചു. ബി.ജെ.പി. ഭരണത്തിലുള്ള കർണാടകത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഞായറാഴ്ച അമിത് ഷാ നിരീക്ഷണം നടത്തിയത്. കൂടുതൽ നാശമുണ്ടായ കേരളത്തെ ഒഴിവാക്കിയത് ബോധപൂർവമായിരിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന് ആർ.എസ്.എസ് -ബി.ജെ.പി. അനുഭാവികളിൽ ചിലർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾപോലും രാഷ്ട്രീയപക്ഷപാതം കാട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി.ബി. പ്രസ്താവനയിൽ പറഞ്ഞു. പ്രളയദുരന്തം നേരിടാൻ കേന്ദ്രം സംസ്ഥാനസർക്കാരുകൾക്ക് ആവശ്യമായ സഹായം നൽകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങളിലും നാശനഷ്ടത്തിലും പി.ബി. ആശങ്ക പ്രകടിപ്പിച്ചു. 2018ൽ മഹാപ്രളയമുണ്ടായ കേരളത്തിലാണ് ഒരുവർഷം കഴിഞ്ഞപ്പോൾ ഏറ്റവും രൂക്ഷമായി പ്രളയക്കെടുതി ആവർത്തിക്കുന്നത്. എൽ.ഡി.എഫ്. സർക്കാർ കാര്യക്ഷമമായ വിധത്തിലാണ് പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതെന്നും പി.ബി. വിലയിരുത്തി. Content Highlights:Flood: CPM against Amit Shah
from mathrubhumi.latestnews.rssfeed https://ift.tt/2Kx9rpj
via
IFTTT
No comments:
Post a Comment