കോൺഗ്രസധ്യക്ഷയായി സോണിയാ ഗാന്ധി വീണ്ടും സ്ഥാനമേൽക്കുമ്പോൾ കരുത്തുനേടുന്നതു മുതിർന്ന നേതാക്കൾ. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള യുവസംഘം പാർട്ടിയിൽ നേടുന്ന മേൽക്കൈക്കു കടിഞ്ഞാണിടാൻ സോണിയ വരുന്നതോടെ മുതിർന്ന നേതാക്കൾക്കു സാധിക്കും. അധ്യക്ഷനെന്ന നിലയിൽ രാഹുൽ യുവംഘത്തോടൊപ്പം പ്രവർത്തിക്കുമ്പോഴും സോണിയയുമായുള്ള അടുപ്പത്തിലൂടെ അഭിപ്രായരൂപവത്കരണത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ടിരുന്നു. എങ്കിലും രാഹുലിന്റെ പല തീരുമാനങ്ങളും യുവസംഘത്തിന്റെ നിർദേശപ്രകാരമായിരുന്നു. സോണിയ അധ്യക്ഷയാവുന്നതോടെ മുതിർന്നനേതാക്കൾക്കു പാർട്ടി തീരുമാനങ്ങളിൽ കൂടുതൽ ഇടപെടാനാകും. നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരാൻ കോൺഗ്രസിനുമുന്നിൽ അവസരമുണ്ടായിരുന്നു. നെഹ്രുകുടുംബത്തിനുള്ളിൽ നിന്നൊരാളെയോ അവർ നിർദേശിക്കുന്ന ആളെയോ അംഗീകരിക്കാൻ പ്രവർത്തകസമിതി ഒരുക്കമായിരുന്നു. രാഹുൽ സ്വന്തം രാജിയിലും മറ്റൊരാളെന്ന ആവശ്യത്തിലും ഉറച്ചുനിന്നപ്പോൾ പ്രവർത്തകസമിതിയിൽ ആരും വേറെപേരു പറഞ്ഞില്ല. പ്രതിസന്ധി തുടർന്നതോടെ രാഹുലിനോടുതന്നെ മറ്റൊരു പേരു പറയാൻ എല്ലാവരും ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറായില്ല. സോണിയയോ പ്രിയങ്കാ ഗാന്ധിയോ നിർദേശിച്ചാലും പ്രവർത്തകസമിതി അംഗീകരിക്കുമായിരുന്നു. അവരും അതിനു ശ്രമിച്ചുമില്ല. പകരം, രാഹുലിന്റെ സമ്മതമുണ്ടെങ്കിൽ അധ്യക്ഷയാവാം എന്നായിരുന്നു സോണിയയുടെ നിലപാട്. പ്രവർത്തകസമിതി തീരുമാനത്തിൽ ഇടപെടില്ലെന്നു രാഹുൽ അറിയിച്ചതോടെ സോണിയ പദവി ഏറ്റെടുത്തു. മൻമോഹൻ സിങ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, പി. ചിദംബരം, ഗുലാം നബി ആസാദ്, പി.സി. ചാക്കോ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം ഇതിനെ അനുകൂലിച്ചു. അട്ടിമറിച്ചത് രാഹുലിന്റെ പദ്ധതികൾ നെഹ്രുകുടുംബത്തിലെ ഇഴയടുപ്പം ശക്തമാണെങ്കിലും അവരിലൊരാൾ വീണ്ടും അധ്യക്ഷപദവിയേറ്റെടുക്കുമ്പോൾ സോണിയയ്ക്കും പ്രിയങ്കയ്ക്കും ഒരഭിപ്രായവും രാഹുലിനു മറ്റൊന്നുമാണെന്നതും ശ്രദ്ധേയമാണ്. നെഹ്രുകുടുംബം വന്നില്ലെങ്കിൽ പാർട്ടി തകരും എന്ന നിലപാടിലാണു സോണിയയും പ്രിയങ്കയും. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സമൂലപരിവർത്തനം ആവശ്യമെന്നാണു രാഹുലിന്റെ നിലപാട്. വർഷങ്ങളായി പ്രവർത്തകസമിതിയിൽ തുടരുന്ന പല മുതിർന്നവരെയും ഒഴിവാക്കണമെന്നും പാർട്ടിയെ ഊർജസ്വലമാക്കണമെന്നും രാഹുലിന് ആഗ്രഹമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ രാജി പ്രഖ്യാപിക്കുമ്പോൾ ഇതാണു മുന്നിൽക്കണ്ടത്. തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മറ്റുള്ളവരും രാജിവെക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ, ആരും അതിനു തയ്യാറായില്ല. പകരം, രാഹുലിന്റെ രാജി സ്വീകരിക്കില്ലെന്നു വാശി പിടിച്ചു. രാഹുലിനോട് അടുപ്പമുള്ള യുവനേതാക്കൾ രാജി പ്രഖ്യാപിച്ച് മുതിർന്നവരെ വലയിൽവീഴ്ത്താൻ നോക്കിയെങ്കിലും അതും ഫലിച്ചില്ല. Content Highlights:Sonia Gandhi; new interim chief of congress party
from mathrubhumi.latestnews.rssfeed https://ift.tt/31C7o93
via
IFTTT
No comments:
Post a Comment