അമേരിക്കയിലേക്കു നേരിട്ടുള്ള എയർ ഇന്ത്യയുടെ വിമാനസർവീസ് സ്വാതന്ത്ര്യദിനത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 12, 2019

അമേരിക്കയിലേക്കു നേരിട്ടുള്ള എയർ ഇന്ത്യയുടെ വിമാനസർവീസ് സ്വാതന്ത്ര്യദിനത്തിൽ

ന്യൂഡൽഹി: വടക്കേഅമേരിക്കയിലേക്കു നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനസർവീസിനു സ്വാതന്ത്ര്യദിനത്തിൽ തുടക്കമാകും. ഉത്തരധ്രുവത്തിനു മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാകും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കുക. “ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയിൽ ഇടവിടാതെ വിമാനസർവീസ് നടത്താനുള്ള ഒരുക്കത്തിലാണ് എയർ ഇന്ത്യ. ഇന്ധന ഉപഭോഗവും യാത്രാസമയവും കുറയ്ക്കുക, ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളുന്നതു കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അറ്റ്ലാന്റിക്, പസഫിക് മേഖലകളിലൂടെ ഓഗസ്റ്റ് 15 മുതൽ എയർ ഇന്ത്യ സർവീസ് തുടങ്ങും”-എയർ ഇന്ത്യ അറിയിച്ചു. വിമാനസർവീസ് തുടങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.), യു.എസി.ലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ അനുമതി ലഭിച്ചു. ക്യാപ്റ്റന്മാരായ രജനീഷ് ശർമ, ദിഗ്വിജയ് സിങ് എന്നിവരാകും ആദ്യവിമാനം പറത്തുക. എന്നാൽ, ഇതാദ്യമായല്ല ഉത്തരധ്രുവത്തിനു മുകളിലൂടെ എയർഇന്ത്യ വിമാനം പറക്കുന്നത്. 2007-ൽ ക്യാപ്റ്റൻ അമിതാഭ് സിങ് വാഷിങ്ടണിലെ സിയാറ്റയിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഈ മേഖലയിലൂടെ ബോയിങ് 777 വിമാനം പറത്തിയിരുന്നു. Content Highlights:Air India services to US from August 15


from mathrubhumi.latestnews.rssfeed https://ift.tt/31vP1SY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages