സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം. കേളപ്പന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 10, 2019

സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം. കേളപ്പന്‍ അന്തരിച്ചു

M Kelappan കോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയുമായ എം.കേളപ്പൻ(74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. എഴുത്തുകാരൻ കൂടിയായ എം കേളപ്പൻ പണിക്കോട്ടി എന്ന പേരിൽ നാടൻ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ ഒമ്പത് മണിമുതൽ 12 മണിവരെ വടകര ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാല് മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ദരിദ്ര കുടുംബത്തിൽ ജനിച്ച കേളപ്പൻ 17 ാം വയസ്സിൽ ഗാന്ധിയൻ ദർശനങ്ങളിൽ ആകൃഷ്ടനായി കോൺഗ്രസിൽ ചേർന്നു. കിസാൻസഭയിൽ പ്രവർത്തിച്ച് വൈകാതെ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തി.വടക്കൻ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരിൽ പിന്നീട് സിനിമയായി.അമൃത സ്മരണകൾ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മൽ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു. 1975 ലാണ് ജില്ലാകമ്മിറ്റി അംഗമായത്. 1991 മുതൽ 2001 വരെ 10 വർഷം സിപിഎം ജില്ലാ സെക്രട്ടറിയായി. 22 വർഷത്തോളം വടകര മുനിസിപ്പൽ കൗൺസിലറായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. Content Highlights: Kelappan was a councilor of vadakara muncipality for 20 years


from mathrubhumi.latestnews.rssfeed https://ift.tt/2KI06tl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages