മാധ്യമങ്ങളോട് മിണ്ടിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു ; കശ്മീരികള്‍ കൂട്ടിലിട്ട മൃഗങ്ങളെ പോലെ; അമിത്ഷായ്ക്ക് മെഹ്ബൂബ മുഫ്ത്തിയുടെ മകളുടെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

മാധ്യമങ്ങളോട് മിണ്ടിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു ; കശ്മീരികള്‍ കൂട്ടിലിട്ട മൃഗങ്ങളെ പോലെ; അമിത്ഷായ്ക്ക് മെഹ്ബൂബ മുഫ്ത്തിയുടെ മകളുടെ കത്ത്

ശ്രീനഗര്‍: കശ്മീരികളെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് കൂട്ടിലിട്ട മൃഗങ്ങളെ പോലെയാക്കിയിരിക്കുകയാണെന്ന് അമിത്ഷായ്ക്ക് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുടെ മകള്‍ ഇല്‍റ്റിജാ ജാവേദിന്റെ കത്ത്. അവര്‍ പുറത്തുവിട്ട രണ്ടാമത്തെ വോയ്‌സ് മെസേജില്‍ മാതാവ് അറസ്റ്റിലായതിന് പിന്നാലെ താന്‍ വീട്ടു തടങ്കലിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

''മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജനങ്ങള്‍ ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കൂട്ടിലടച്ച മൃഗങ്ങളെ പോലെയായിരുന്നു കശ്മീരികള്‍. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു.'' തന്റെ വീട്ടിലേക്ക് വന്ന സന്ദര്‍ശകരെ പറഞ്ഞുവിടുകയാണ്. വീടിന് പുറത്തേക്ക് പോലും ഇറക്കുന്നില്ല. വീട്ടു തടങ്കലില്‍ ആണെന്ന പേരില്‍ തന്റെ മാധ്യമ അഭിമുഖങ്ങളില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും വിട്ടു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ പൗരന്മാര്‍ക്ക് സംസാരിക്കാന്‍ പോലും അവകാശമില്ല എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അടിച്ചമര്‍ത്തലാണ്. അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ യുദ്ധത്തടവു കാരെ പോലെ പരിഗണിക്കുന്നത് ദുരന്തമാണ്. കത്തിനൊപ്പം വോയ്‌സ് മെസേജും ഉണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റി രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയ തീരുമാനം മൂടിവെയ്ക്കാന്‍ സര്‍ക്കാര്‍ കശ്മീരിനെ ഇരുട്ടിലാക്കിയിരിക്കുകയാണ്.

സര്‍ക്കാരിനെതിരേ സംസാരിക്കുന്ന കശ്മീരികള്‍ക്കുണ്ടാകുന്ന അനുഭവം പോലെ തനിക്കും ജീവന്‍ നഷ്ടമാകുമെന്ന് ഭയക്കുന്നു. ഒരു ക്രിമിനലിനെ എന്ന പോലെ തന്നെ നിരന്തരം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഓഡിയോ മെസേജില്‍ പറയുന്നു. കഴിഞ്ഞ ഓഡിയോ സന്ദേശത്തിന്റെ തന്റെ മാതാവ് മെഹ്ബൂബയെ കാണാന്‍ അഭിഭാഷകരേയോ പാര്‍ട്ടി പ്രവര്‍ത്തകരേയോ അനുവദിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.

തുടര്‍ച്ചയായി 12 ാം ദിവസമാണ് കശ്മീര്‍ താഴ്‌വാരം നിരോധനത്തില്‍ തുടരുന്നത്. മെഹ്ബൂബാ മുഫ്ത്തിയും ഒമര്‍ അബ്ദുള്ളയും രണ്ടു മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ മിക്ക മുതിര്‍ന്ന നേതാക്കളും അറസ്റ്റിന് കീഴിലാണ്. വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ ശ്രീനഗറിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്. ഷാ ഫൈസലിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ച ശേഷം ശ്രീനറിലേക്ക് വിട്ടയച്ചു. പിന്നീട് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി.



from mangalam.com https://ift.tt/2YMqGLQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages