അഴിമതിക്കേസിലെ പ്രതിയെ കണ്‍സ്യൂമര്‍ ഫെഡ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

അഴിമതിക്കേസിലെ പ്രതിയെ കണ്‍സ്യൂമര്‍ ഫെഡ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: 1000 കോടിയുടെ അഴിമതി നടന്നെന്ന് വിജിലൻസ് കണ്ടെത്തിയ കൺസ്യൂമർ ഫെഡിന്റെ എം.ഡി സ്ഥാനത്തേക്ക് അഴിമതി കേസിൽ സിബിഐ പ്രതിചേർത്ത വ്യക്തിയെ നിയമിക്കാൻ സർക്കാർ നീക്കം. കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സർക്കാർ പുറത്താക്കിയ കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എം.ഡിയാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനായുള്ള അഭിമുഖംകഴിഞ്ഞപ്പോൾ രതീഷ് ഒന്നാം സ്ഥാനത്തെത്തി. 1000 കോടിയുടെ അഴിമതി നടന്ന, 44 വിജിലൻസ് കേസുകൾ നിലവിലുള്ള, 65 എൻക്വയറി റിപ്പോർട്ടുകളുള്ള കൺസ്യൂമർ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് കെ.എ രതീഷിനെ നിയമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് മാറ്റിയത്. നിരവധി അഴിമതി ആരോപണങ്ങളെ തുടർന്ന് യുഡിഎഫ് സർക്കാർ ഗത്യന്തരമില്ലാതെയാണ് രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് ഇടത് സർക്കാർ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി. എന്നാൽ കഴിഞ്ഞ വർഷം കെ.ഇ.ഐ.ഡി ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രർപ്രണർഷിപ്പ് ഡെവലപ്മെന്റ്) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു. കോടികളുടെ വരുമാനമുള്ള സ്ഥാപനത്തിന്റെ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ ചെറിയ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്ത് കെ.എ.രതീഷിനെ നിയമിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് അന്ന് വാർത്തകൾ നൽകിയിരുന്നു. 3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സർക്കാർ തയ്യാറാക്കി. ഇതിൽ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതിൽ രതീഷ് ഒഴികെ മറ്റ് നാലുപേരും നല്ല ട്രാക്ക് റെക്കോർഡുള്ളവരാണ്. എന്നാൽ അഴിമതി കേസുകളുടെ പശ്ചാത്തലമുള്ള കെ.ഇ. രതീഷിനാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലൻസ് കേസുകൾ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു.ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ സിബിഐ കോസിൽ ഇപ്പോഴും പ്രതിയായി തുടരുകയാണ്. മൂന്ന് സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായി 11 വർഷത്തോളം പ്രവർത്തിച്ച ആളാണ് കെ.എ. രതീഷ്. ഇതിനുതക്ക സ്വാധീനം രാഷ്ട്രീയത്തിന് അതീതമായി രതീഷിനുണ്ടെന്നാണ് കരുതുന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് രതീഷ്. Content Highlights:government may be appoint the former corrupted Cashew Corporation MD KA Ratheesh as the Cosumer Fed MD


from mathrubhumi.latestnews.rssfeed https://ift.tt/2Z63yrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages