കല്‍പ്പറ്റ: കനത്തമഴയില്‍ വയനാട് മേപ്പാടി പഞ്ചായത്തിലെ പുത്തുമല പച്ചക്കാടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുപ്പതോളം പേരെ കാണാനില്ലെന്ന് ആശങ്ക. പത്തുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മണ്ണില്‍ പുതഞ്ഞുപോയ മൂന്നുപേരെയും പ്രദേശത്തുണ്ടായിരുന്ന ഏഴുപേരെയുമാണ് രക്ഷപ്പെടുത്തിയത്.
എസ്‌റ്റേറ്റ് ലയങ്ങളും ക്വാര്‍ട്ടേഴ്‌സും കാന്റീനും മുസ്ലിം പള്ളിയും അമ്പലവും ഉള്‍പ്പെടുന്ന സ്‌ഥലത്തുകൂടിയാണ് ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ മണ്ണും ചെളിയും വെള്ളവും പാറക്കഷണങ്ങളും മരങ്ങളും ഒഴുകിവന്നത്. എസ്‌റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ ശിവ അടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. ലയങ്ങളിലും ലയത്തിനുപുറത്തും പരിസരത്തുമായി നിരവധിപേരുണ്ടായിരുന്നു. ഇവരെയാണ് കാണാതായതെന്ന് പഞ്ചായത്ത് അംഗം ചന്ദ്രന്‍ മംഗളത്തോടു പറഞ്ഞു.
ഉന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. മണ്ണ് മൂടിക്കിടക്കുകയാണ് പ്രദേശം. ഇതിനുള്ളില്‍ നിരവധി ആളുകള്‍ പെട്ടെന്നാണ് ആശങ്ക. രാത്രിയായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ല.
പഞ്ചായത്ത് അധികൃതരും പോലീസും റവന്യൂ അധികൃതരും സ്‌ഥലത്ത് എത്തിയെങ്കിലും തെരച്ചില്‍ ദുഷ്‌കരമായി. ഇവിടേക്ക് എത്തിപ്പെടാനുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം ഏറെക്കുറെ അടഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ആളുകള്‍ സഹായം അഭ്യര്‍ഥിച്ചത്. ഇനിയും ഉരുള്‍പൊട്ടുമെന്ന ഭീതിയില്‍ രാത്രിയിലും ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
from mangalam.com https://ift.tt/2MQlhMA
via IFTTT
No comments:
Post a Comment