ചെറുതുരുത്തി:ഭാരതപ്പുഴയിൽ ദുരിതക്കാഴ്ചയായ പശുക്കൂട്ടത്തെ രക്ഷിച്ചു. കൊച്ചിൻ പാലത്തിന് സമീപം ശ്മശാനത്തിന് അടുത്തായാണ് പത്തിലധികം വരുന്ന പശുക്കൾ പുഴയുടെ കുത്തൊഴുക്കിന് അരികിൽ ഒറ്റപ്പെട്ടുപോയത്. വെള്ളിയാഴ്ച ഉച്ചമുതൽ ഒരേ നിൽപ്പായിരുന്നു ഇൗ പശുക്കൂട്ടം. ഇതിൽ ചില പശുക്കൾ ഒഴുക്കിൽപ്പെട്ടെങ്കിലും തടസ്സങ്ങളുള്ളതിനാൽ രക്ഷപ്പെട്ടു. ശനിയാഴ്ച അതിരാവിലെത്തന്നെ ഉടമസ്ഥർ പുഴയിലെ ഒഴുക്ക് കുറഞ്ഞപ്പോൾ പശുക്കൂട്ടത്തിന്റെ അടുത്തെത്തി വെള്ളത്തിലൂടെ ഇവയെ കരയ്ക്കെത്തിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OQT5fo
via
IFTTT
No comments:
Post a Comment