ഫ്‌ളോറിഡ: വെസ്‌റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്നാരംഭിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോസ്‌റ്റ് ചെയ്‌തു പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.
കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫ്‌ളോറിഡയില്‍ നിന്ന് സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രം കോഹ്ലി ട്വീറ്റ് ചെയ്‌തത്.
ടീം ഇന്ത്യയിലെ യുവതാരങ്ങള്‍ക്കും രവീന്ദ്ര ജഡേജയ്‌ക്കുമൊപ്പം കോഹ്ലില്‍ ഡ്രെസിങ് റൂമില്‍ നില്‍ക്കുന്നതാണ് ചിത്രം. പക്ഷേ ആരാധകരുടെ കണ്ണിലുടക്കിയത് ചിത്രത്തില്‍ രോഹിതിന്റെ അഭാവമാണ്.
'സ്‌ക്വാഡ്' എന്ന തലക്കെട്ടിലുള്ള ചിത്രത്തില്‍ കോഹ്ലിക്കും ജഡേജയ്‌ക്കുമൊപ്പം നവ്‌ദീപ് സൈനി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍. രാഹുല്‍ എന്നിവരാണുള്ളത്.
രോഹിത് ശര്‍മ്മ എവിടെയെന്ന് ചോദ്യവുമായാണ് ആരാധകര്‍ കമന്റ് വര്‍ഷം തുടങ്ങിയത്. ഇതാണോ നിങ്ങളുടെ ടീം. അപ്പോള്‍ മറ്റുള്ള താരങ്ങള്‍ രോഹിതിനൊപ്പമാണോ? രോഹിത് ഇല്ലാടെ സ്‌ക്വാഡ് പൂര്‍ണമല്ല... തുടങ്ങി ആയിരക്കണക്കിന് കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് രോഹിതും കോഹ്ലിയും രണ്ട് തട്ടിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടെ രോഹിത് ഇന്‍സ്‌റ്റഗ്രാമില്‍ കോഹ്ലിയെയും ഭാര്യ അനുഷ്‌ക ശര്‍മയെയും പിന്തുടരുന്നത് നിര്‍ത്തിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ രോഹിതുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ കോഹ്ലി നിഷേധിച്ചിരുന്നു.
from mangalam.com https://ift.tt/2T269g4
via IFTTT
No comments:
Post a Comment