ഫ്‌ളോറിഡ: ലോകകപ്പിനു ശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് യു.എസിലെ ഫ്‌ളോറിഡയില്‍ തുടക്കമാകും. ഇന്ത്യയുടെ വെസ്‌റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായ ട്വന്റി 20 പരമ്പരയിലെ മൂന്നു മത്സരങ്ങളും യു.എസിലാണ് നടക്കുന്നത്. ആദ്യ പോരാട്ടം ഇന്നു ഫ്‌ളോറിഡയിലെ ലോഡര്‍ഹില്ലില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങും.
മൂന്നര വര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന ലോകകപ്പ് ട്വന്റി 20 സെമിഫൈനല്‍ മത്സരം. ഇന്ത്യയും വെസ്‌റ്റിന്‍ഡീസും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സാണ് നേടിയത്.
വെറും 29 ഡോട്ട് ബോളുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 17 ബൗണ്ടറികളും നാലു സിക്‌സറുകളും അടിച്ചു. പക്ഷേ, മത്സരം വെസ്‌റ്റിന്‍ഡീസ് ഏഴു വിക്കറ്റിനു ജയിച്ചു. രണ്ടു പന്ത് ബാക്കിനില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. വിന്‍ഡീസ് ഇന്നിങ്‌സില്‍ 50 ഡോട്ട്‌ബോളുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അവര്‍ അടിച്ചുകൂട്ടിയത് 20 ബൗണ്ടറികളും 11 സിക്‌സറുകളും. അതായത് 193 എന്ന വിജയലക്ഷ്യത്തില്‍ 146 റണ്‍സ് അവര്‍ നേടിയത് വെറും 31 പന്തില്‍ നിന്ന്. അന്ന് അതിനെ ബാറ്റിങ്ങും ഹിറ്റിങ്ങും തമ്മിലുള്ള മത്സരം എന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ ഒരു ട്വന്റി 20 പരമ്പര നടക്കുമ്പോള്‍ ആ വിശേഷണത്തേക്കാള്‍ മികച്ച തലക്കെട്ടില്ല. ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരും വിന്‍ഡീസിന്റെ ഹാര്‍ഡ് ഹിറ്റര്‍മാരും തമ്മിലാണ് മത്സരം.
ഇന്ത്യക്ക് ഇതു പരീക്ഷണം
തകര്‍ന്ന ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കിടയില്‍ നിന്നു പുതിയ ചുവടുവയ്‌പിനാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. യു.എസിലേക്കു പുറപ്പെടും മുമ്പ് നായകന്‍ വിരാട് കോഹ്ലി ചൂണ്ടിക്കാട്ടിയതു പോലെ ഭാവിയിലെ താരങ്ങളെ കണ്ടെത്താനാണ് ഇന്ത്യ ടി20 പരമ്പരയും ഏകദിന പരമ്പരയും ഉപയോഗിക്കുക.
ഒരുപിടി യുവതാരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. ഇവരില്‍ നിന്നു ഭാവി ടീം ഇന്ത്യയെ കണ്ടെത്തുകയാണ് ലക്ഷ്യം. യുവ ബാറ്റ്‌സ്മാന്മാരായ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ ക്രുണാല്‍ പാണ്ഡ്യ, വാഷിങ്‌ടണ്‍ സുന്ദര്‍, പേസര്‍മാരായ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ക്ക് കരിയറിലെ നിര്‍ണായക ദിനങ്ങളാണ് ഇനിയുള്ള ഏതാനും ആഴ്‌ചകള്‍.
ഒരിടവേളയ്‌ക്കുശേഷം ദേശീയ ടീമിലേക്കു ക്ഷണം ലഭിച്ച ഇവര്‍ക്കു ടീമില്‍ സ്‌ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം കൂടിയേ തീരൂ. അരങ്ങേറ്റത്തിനായി കാത്തിരിക്കു ദീപക്കിന്റെ സഹോദരന്‍ രാഹുല്‍ ചഹാര്‍, പേസര്‍ നവ്‌ദീപ് സൈനി എന്നിവര്‍ക്കും ഇതു നിര്‍ണായക അവസരമാണ്. ഇവരില്‍ എത്രപേര്‍ ഇന്നു ആദ്യ ഇലവനില്‍ സ്‌ഥാനംപിടിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്‌തമാക്കുന്നില്ല. എന്നാല്‍ നാലുപേര്‍ ഉറപ്പായും ഉണ്ടാകുമെന്നാണ് സൂചന.
പരുക്കില്‍ നിന്നു മുക്‌തനായ ശിഖര്‍ ധവാനാകും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് തുറക്കുക. മൂന്നാമനായി നായകന്‍ കോഹ്ലിയും തലവേദനയായ നാലാം സ്‌ഥാനത്തേക്ക് കെ.എല്‍. രാഹുലും എത്തും.
മധ്യനിരയില്‍ അഞ്ചാം സ്‌ഥാനത്തിനു വേണ്ടി ശ്രേയസും പാണ്ഡെയും തമ്മിലാണ് മത്സരം. ഇവരിലൊരാള്‍ ആദ്യ ഇലവനില്‍ ഉണ്ടാകും. മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ നില്‍ക്കും. സ്‌പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ക്രുണാല്‍ പാണ്ഡ്യയുമാകും ഇറങ്ങുക. പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം യുവതാരങ്ങളായ ഖലീല്‍ അഹമ്മദിനും ദീപക് ചഹാറിനുമാകും അവരം നല്‍കുക. സൈനി അരങ്ങേറ്റ മത്സരത്തിനു കാത്തിരിക്കണമെന്നു സൂചന.
ബോസില്ലാതെ വിന്‍ഡീസ്
മറുവശത്ത് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിഴലില്‍ നിന്നു മാറാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലും ഇല്ലെങ്കിലും കരുത്തുറ്റ നിരയാണ് അവരുടേത്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊളളാര്‍ഡും ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും ടീമിലേക്ക് തിരിച്ചെത്തിയത് വിന്‍ഡീസിന് കരുത്തുപകരുന്നു. ഷിംറോണ്‍ ഹെറ്റ്‌മയര്‍, നിക്കോളാസ് പൂരന്‍, കാര്‍ലോസ് ബ്രാത്‌വെയ്‌റ്റ്, തുടങ്ങിയ പ്രമുഖരും ചേരുമ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന് തലവേദനയാകും. ഷെല്‍ഡണ്‍ കോട്രല്‍ ഒഷെയ്‌ന്‍ തോമസ്, കീമോ പോള്‍ എന്നിവരാണ് ബൗളിങ് നയിക്കുന്നത്.
from mangalam.com https://ift.tt/2GMspWG
via IFTTT
No comments:
Post a Comment